സിസ്റ്റർ അഭയയുടെ ചിത്രവുമായി കലണ്ടർ; അച്ചടിച്ചത് സഭാംഗമായ കന്യാസ്ത്രീ
text_fieldsതൃശൂർ: സിസ്റ്റർ അഭയയുടെ ചിത്രവുമായി കലണ്ടർ. സി.എം.സി സന്യാസിനി സഭാംഗവും അഭിഭാഷകയുമായ സിസ്റ്റർ ടീന ജോസ് ആണ് കലണ്ടർ ഒരുക്കിയത്. ടീന ജോസിെൻറ മൊബൈൽ നമ്പറുൾപ്പെടെ കലണ്ടറിലുണ്ട്. 'അഭയക്കൊപ്പം ഞാനും' എന്ന അടിക്കുറിപ്പിലുള്ള കലണ്ടറിൽ 'രക്തസാക്ഷിയായ വിശുദ്ധ അഭയ', 'വിശുദ്ധ അഭയേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ' എന്നിങ്ങനെയുണ്ട്.
ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിെൻറ ചിത്രവുമായി തൃശൂര്‍ അതിരൂപത കലണ്ടര്‍ പുറത്തിറക്കിയത് വിവാദമായിരുന്നു. ഫ്രാങ്കോ കലണ്ടറിന് ബദലായാണ് അഭയ കലണ്ടര്‍ ഇറക്കിയതെന്നാണ് ഇവരുടെ വിശദീകരണം. അഭയ കേസിലെ വിധിക്ക് പിന്നാലെ ഫാ. മാത്യു നായ്ക്കംപറമ്പിൽ അഭയക്കെതിരെ നടത്തിയ പരാമർശത്തെ സിസ്റ്റർ ടീന ജോസ് രൂക്ഷമായി വിമർശിച്ചത് ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.