അമിത് ഷായുടെ സന്ദർശനം; 15ന് കോഴിക്കോട് വിമാനത്താവളം വളയുെമന്ന് യൂത്ത് കോൺഗ്രസ്
text_fieldsമലപ്പുറം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കോഴിക്കോട് വിമാനത്താവളം തടയുമെന്ന് യൂത്ത് കോൺഗ്രസ്. 15നാണ് അമിത് ഷാ എത്തുന്നത്. അദ്ദേഹം വിമാനമിറങ്ങുന്ന സമയം കരിപ്പൂർ വളയും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഏത് മാർഗവും സ്വീകരിച്ച് മുന്നോട്ടുപോവാനാണ് കേന്ദ്ര സർക്കാർ ശ്രമം.
രാജ്യത്തെ ജനങ്ങളെ മതത്തിെൻറ പേരിൽ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് നേതൃത്വം നൽകുകയും നിയമത്തിനെതിരായി സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ പൊലീസിനെയും ആർ.എസ്.എസ്, എ.ബി.വി.പി ഗുണ്ടകളെയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിന് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രിയെ പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ വിമാനത്താവളം വളയുന്ന സമരത്തിന് മലപ്പുറം പാർലമെൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് പ്രസിഡൻറ് റിയാസ് മുക്കോളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.