Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​,...

കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും

text_fields
bookmark_border
കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും
cancel

കോഴിക്കോട്​: മധ്യവേനലവധിക്ക്​ ശേഷം കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും. ജൂൺ ഒന്നിന്​  തുറക്കാനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, നിപ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ  ജൂൺ അഞ്ചിന്​ തുറന്നാൽ മതിയെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്​ടറേറ്റിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. മറ്റ്​ ജില്ലകളിൽ ഒന്നാം തീയതി തന്നെ അധ്യയന വർഷം ആരംഭിക്കും.

നിപ വൈറസ്​ബാധ നേരിടാൻ കോഴിക്കോട്​ മെഡിക്കൽ കോളജിൽ ​െഎസുലേഷൻ വാർഡ്​ ഒരുക്കു​ം. ഡോക്​ടർമാർക്ക്​ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്നും രണ്ടാം ഘട്ടം നേരിടുന്നതിന്​ എല്ലാ സംവിധാനങ്ങളും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala schoolmalayalam newsreopen
News Summary - Calicut and malapuram dictrict school open in june 5-Kerala news
Next Story