മാജിദിെൻറ മരണം ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ
text_fieldsമാനന്തവാടി: മതപഠനകേന്ദ്രത്തിൽ വിദ്യാർഥി കുത്തേറ്റുമരിച്ച സംഭവത്തിലെ ദുരൂഹത അകറ്റണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.
അഞ്ചാംമൈൽ ചിറായിൽ മമ്മൂട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ മാജിദ് (13) ആണ് കഴിഞ്ഞ വെള്ളിയാഴ്ച നരിക്കുനി സി.എം സെൻററിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ നാട്ടുകാരും തയാറെടുക്കുകയാണ്.
സി.എം സെൻററില്‍ സ്കൂള്‍ പഠനത്തോടൊപ്പം ജൂനിയര്‍ ദഅ്വ കോളജില്‍ ശരീഅത്ത് പഠനവും നടത്തുകയായിരുന്നു മാജിദ്. സ്കൂൾ കാമ്പസിലെത്തിയ അക്രമി രാവിലെ 7.30നാണ് മാജിദിെൻറ വയറിന് കുത്തിയത്. എന്നാൽ, രണ്ട് മണിക്കൂർ കഴിഞ്ഞാണ് അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. സ്ഥാപനത്തിെൻറ പേര് കളങ്കപ്പെടാതിരിക്കാൻ വിവരം പുറത്ത് പറയാതിരിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. അധികം അകലെയല്ലാത്ത കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തിെൻറ തലേന്ന് വൈകീട്ട് കുട്ടി വീണ് പരിക്കേറ്റതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
ഇതിലും ബന്ധുക്കൾ സംശയം ഉയർത്തുന്നു. പ്രതിയായ കാസർകോട് ആഡൂർ സ്വദേശി ഷംസുദ്ദീൻ കാന്തപുരം വിഭാഗത്തിെൻറ മതപഠനകേന്ദ്രത്തിൽ ഉന്നത പഠനം നടത്തിയ ആളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി കുന്ദമംഗലം പൊലീസില്‍ ഏൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.