കോഴിക്കോട് ഇരട്ട സ്ഫോടനേക്കസ് പ്രതിയെ കൊച്ചിയിലെത്തിച്ചു
text_fieldsനെടുമ്പാശ്ശേരി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞദിവസം എൻ.െഎ.എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് പ്രതി കണ്ണൂർ സ്വദേശി പി.പി. യൂസുഫിനെ കൊച്ചിയിലെത്തിച്ചു. കേസില്‍ എട്ടാംപ്രതിയാണ് യൂസുഫ്. എയർ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് യൂസുഫിനെ ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് എൻ.െഎ.എ ഉദ്യോഗസ്ഥർ യൂസുഫിനൊപ്പം ഉണ്ടായിരുന്നു.
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒന്നാംപ്രതി തടിയൻറവിട നസീർ, രണ്ടാംപ്രതി അസർ, നാലാം പ്രതിയായ സഫാസ് എന്നിവരോടൊപ്പം മൊഫ്യൂസല്‍ ബസ്സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നാണ് എൻ.െഎ.എ കണ്ടെത്തല്‍. സ്ഫോടനത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹി വിമാനത്താവളത്തിൽവെച്ച് കേസിലെ രണ്ടാംപ്രതി അസറും പിടിയിലായിരുന്നു.
ഇൻറർപോള്‍ നല്കിയ വിവരത്തെതുടർന്ന് യൂസുഫിനെ സൗദി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യംനിഷേധിച്ചതില് പ്രതിഷേധിച്ചാണ് 2006 മാർച്ച് മൂന്നിന് പ്രതികള്‍ സ്ഫോടനം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. 2009ലാണ് എൻ.െഎ.എ ഏറ്റെടുത്തത്.
യൂസുഫിനെ കൊച്ചിയിലെ പ്രത്യേക എൻ.െഎ.എ കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.