കാലിക്കറ്റ് സര്‍വകലാശാല ഡി.എസ്.യു മാഗസിന് പിന്‍വലിച്ചു
text_fieldsകോഴിക്കോട്: തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാർട്മെൻറൽ സ്റ്റുഡൻറ്സ് യൂനിയൻ പ്രസിദ്ധീകരിച്ച മാഗസിന് പിന്‍വലിച്ചതായി സര്‍വകലാശാല അറിയിച്ചു. മാഗസിന് സ്റ്റാഫ് അഡ്വൈസര്‍ ഡോ. പി.ജെ. ഹെര്‍മന്‍, സ്റ്റാഫ് എഡിറ്റര്‍ ഡോ. ആര്.വി.എം ദിവാകരന് എന്നിവരുടെ ശിപാര്‍ശപ്രകാരം വൈസ് ചാന്‍സലർ ഡോ. കെ. മുഹമ്മദ് ബഷീറാണ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിക്കാത്തതാണ് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ കാരണം. മാഗസിനിൽ ഇസ്ലാമിക വേഷത്തെയും വിശ്വാസത്തെയും പരിഹസിക്കുന്ന കവിതയും വിവാദമായതോടെയാണ് പെെട്ടന്നുള്ള നടപടി.
മാഗസിനിൽ സ്വാമി അയ്യപ്പനെ മോശമായി ചിത്രീകരിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി എന്നിവരെ വിമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതും നേരത്തേ തന്നെ പ്രതിഷേധമുയർത്തിയിരുന്നു. മാഗസിൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എ.ബി.വി.പി പ്രവർത്തകർ സർവകലാശാല മാർച്ച് നടത്തി വൈസ് ചാൻസലർക്ക് നിവേദനവും നൽകിയിരുന്നു.
മാഗസിൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തുവന്നിരുന്നു. എസ്.എഫ്.ഐ ഭരിക്കുന്ന സ്റ്റുഡൻറ്സ് യൂനിയൻ ‘പോസ്റ്റ് ട്രൂത്ത്’ എന്ന പേരിൽ പുറത്തിറക്കിയതാണ് മാഗസിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.