ഒടുവിൽ കാലിക്കറ്റ് സമ്മതിച്ചു; ഉത്തരക്കടലാസുകൾ കാണാനില്ല
text_fieldsകോഴിക്കോട്: 2019 ബിരുദ ബാച്ച് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായത് സമ്മതിച്ച് കാലിക്കറ്റ് സർവകലാശാല. 3500ഓളം വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായത് വിവാദമായിരുന്നു. ഇതിൽ 83 പേരുടെ പുനഃപരീക്ഷ നടത്താൻ സർവകലാശാല ഉത്തരവിറക്കി.
കൂടുതൽ വിദ്യാർഥികൾക്കായി പുനഃപരീക്ഷ നടത്താനാണ് സാധ്യത. 2021 ഒക്ടോബറിൽ മൂല്യനിർണയം നടത്തിയ പരീക്ഷയാണ് വീണ്ടും നടത്തുന്നത്. ഫാൾസ് നമ്പർ രേഖപ്പെടുത്താതെ മൂല്യനിർണയത്തിന് ഉത്തരക്കടലാസുകൾ അയച്ചതാണ് ഇവ നഷ്ടപ്പെടാൻ കാരണം. വിവിധ മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറില്ലാത്തതിനാൽ കൃത്യമായി കണ്ടെത്താനായിരുന്നില്ല.
ഉത്തരക്കടലാസുകൾ തിരിച്ചെത്തിക്കണമെന്ന് പരീക്ഷ കൺട്രോളർ കർശന നിർദേശം നൽകിയിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടമായിട്ടില്ലെന്നും ഇത്തരത്തിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നുമായിരുന്നു ഇടതു സിൻഡിക്കേറ്റിലെ പ്രമുഖന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.