ദിർഹത്തിന് പകരം കടലാസ്പൊതി: ലക്ഷങ്ങൾ തട്ടിയ ബംഗാൾ സ്വദേശികൾ പിടിയിൽ
text_fieldsകോഴിക്കോട്: യു.എ.ഇ ദിർഹം തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സുബ്ഹൻ മുല്ല (27), അസ്റുദ്ദീൻ മൊല്ല (27), മുഹമ്മദ് ഗർഷിദ്ദീൻ (40) എന്നിവരെയാണ് പറമ്പിൽ ബസാറിൽ നിന്ന് ബുധനാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേർ രക്ഷപ്പെട്ടു.
മൊയ്തീൻ പള്ളി റോഡിലെ കണ്ണട ഷോപ്പുടമയിൽ നിന്ന് ഈ മാസം 15 ന് ദിർഹം നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. ഒന്നരമാസം മുമ്പ് സംഘത്തിലെ ഒരാൾ കണ്ണട വാങ്ങിയ ശേഷം രൂപക്ക് പകരം ദിർഹം നൽകിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. കൂടുതൽ ദിർഹം തരാമെന്ന് പറഞ്ഞ് കടയുടമയെ വശീകരിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. തുടർന്ന് എരഞ്ഞിപ്പാലത്ത് വെച്ച് കടയുടമയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയ സംഘം പകരം ദിർഹമെന്ന പേരിൽ കടലാസ് പൊതി നൽകുകയായിരുന്നു. ഗൾഫ്ബസാറിലെ മൊബൈൽഷോപ്പ് ഉടമയുടെ മൂന്ന് ലക്ഷം രൂപയും ഇതുപോലെ കവർന്നിരുന്നു. കോടതി പ്രതികളെ റിമാൻഡ് െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.