കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പ്: ഹരജി ഇന്നത്തേക്ക് മാറ്റി
text_fieldsകൊച്ചി: മാർച്ച് ആറിന് കാലാവധി കഴിയുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും നിയമ പ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിക്കണമെന്ന ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
സെനറ്റ് തെരഞ്ഞെടുപ്പ് ബോധപൂർവം വൈകിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടക്കാത്തതിന് പൂർണ ഉത്തരവാദി വൈസ് ചാൻസലറാണെന്നും ചൂണ്ടിക്കാട്ടി സർവകലാശാല സെനറ്റംഗവും കോഴിക്കോട് ദേവഗിരി കോളജ് അസോ. പ്രഫസറുമായ സിബി എം. തോമസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ പരിഗണനയിലുള്ളത്.
സ്ഥലവും സമയവും നിശ്ചയിക്കുന്നതടക്കം നടപടിക്രമങ്ങൾ വൈസ് ചാൻസലറുടെ ചുമതലയാണെങ്കിലും കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സെനറ്റ് തെരഞ്ഞെടുപ്പ് നടത്താൻ ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാൻ വൈസ് ചാൻസലർ വീഴ്ച വരുത്തിയാൽ താൽക്കാലിക സിൻഡിക്കേറ്റ് രൂപവത്കരിക്കാൻ ചട്ട പ്രകാരമുള്ള അധികാരം പ്രയോഗിക്കാൻ ചാൻസലർക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.