അജണ്ട പറയാതെ ഇന്ന് കാലിക്കറ്റ് സിൻഡിക്കേറ്റ് യോഗം; അനധികൃത നിയമനങ്ങൾക്കായെന്ന് ആേക്ഷപം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അജണ്ടകൾ പ്രഖ്യാപിക്കാതെ വെള്ളിയാഴ്ച സിൻഡിക്കേറ്റ് യോഗം ചേരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നേരത്തേ അജണ്ടകൾ അയച്ചുകൊടുക്കാതെ സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സിൻഡിക്കേറ്റ് യോഗം ചേരാനൊരുങ്ങുന്നത്.
വിവാദ വിഷയങ്ങൾ അടിയന്തര ഇനമായി അവതരിപ്പിച്ച് പ്രതിപക്ഷത്തിന് എതിർക്കാനുള്ള സാവകാശംപോലും ഇല്ലാതാക്കുകയാണ്.ശുചീകരണതൊഴിലാളികളടക്കമുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തിരക്കിട്ട് യോഗം വിളിച്ചതെന്നാാണ് സിൻഡിക്കേറ്റിലെ പ്രതിപക്ഷത്തിെൻറ ആക്ഷേപം.
എൽ.ഡി.എഫിന് തുടർഭരണം കിട്ടിയില്ലെങ്കിൽ പിന്നീട് ഈ സ്ഥിരപ്പെടുത്തൽ നടക്കില്ലെന്ന ആശങ്കയും ഇടത് സിൻഡിക്കേറ്റിനുണ്ട്. താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ വെര റദ്ദാക്കിയ ശേഷമാണ് സ്ഥിരപ്പെടുത്തലിന് അരങ്ങൊരുക്കുന്നത്.
യോഗം ചേരുന്നത് എന്തിനാണെന്ന് വൈസ് ചാൻസലർ അടക്കമുള്ളവരിൽനിന്നും വ്യക്തമായ ഉത്തരമില്ലെന്ന പരാതിയുയരുന്നുണ്ട്. യോഗത്തിെൻറ തീയതിയും അജണ്ടയും തീരുമാനിക്കേണ്ടത് വൈസ് ചാൻസലറുടെ ഉത്തരവാദിത്തമാണ്. യോഗമുള്ള വിവരം അംഗങ്ങളെ അറിയിക്കുന്നത് രജിസ്ട്രാറാണ്. സാധാരണ മാസത്തിലൊരിക്കലുള്ള സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാം തവണയാണ് നടക്കുന്നത്.
35ലേറെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു. പിന്നീട് 43 അധ്യാപകരെ നിയമിച്ചതിലും ആക്ഷേപങ്ങളേറെയുണ്ടായി. അധ്യാപക നിയമനങ്ങളിൽ ഹൈകോടതിയിൽ സമർപ്പിച്ച സംവരണക്രമപട്ടികക്ക് വിരുദ്ധമായാണ് നിയമനം. വെള്ളിയാഴ്ചത്തെ യോഗത്തിലും അധ്യാപകരെ നിയമിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.