കാലിക്കറ്റിൽ സ്വയംഭരണ കോളജുകളുടെ ബിരുദ നിയമാവലി പഠിക്കാൻ സമിതി
text_fieldsതേഞ്ഞിപ്പലം: സ്വയംഭരണ കോളജുകൾ തയാറാക്കുന്ന ബിരുദ നിയമാവലി പഠിക്കാൻ കാലിക്കറ്റ് സർവകലാശാലയിൽ പ്രത്യേക സമിതി. സംസ്ഥാന സർക്കാറിെൻറ സ്വയംഭരണ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കോഴ്സുകളുടെ ഗ്രേഡിങ്, ഘടന തുടങ്ങിയ കാര്യങ്ങൾ സമിതി പഠിക്കും. സർവകലാശാല ബിരുദത്തിെൻറ അതേ ഗ്രേഡിങ് രീതി സ്വയംഭരണ കോളജുകളിലെ ഡിഗ്രിക്കും ഉറപ്പാക്കും. കോഴ്സ് അംഗീകാരവുമായി ബന്ധപ്പെട്ട് ഭാവിയിൽ വരുന്ന പ്രശ്നം ഒഴിവാക്കാനാണിത്.
കോഴ്സുകളും സിലബസും പരിഷ്കരിക്കാൻ സ്വയംഭരണ കോളജുകൾക്ക് അധികാരമുണ്ടെങ്കിലും സർവകലാശാലയുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് ചട്ടം. കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് സ്വയംഭരണ കോളജിെൻറ പരിഷ്കരിച്ച ഡിഗ്രി നിയമാവലി പരിശോധിക്കാൻ സിൻഡിക്കേറ്റംഗം ഡോ. കെ.എം. നസീർ, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് കോളജിലെ ചരിത്ര വിഭാഗത്തിലെ പ്രഫ. ലുഖ്മാനുൽ ഹക്കീം, ഡോ. ആബിദ ഫാറൂഖി എന്നിവരെ ചുമതലപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല യു.ജി ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ കൂടിയാണിവർ. ഇവർ തയാറാക്കുന്ന പഠനറിപ്പോർട്ട് സർവകലാശാലക്ക് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.