കാലിക്കറ്റിൽ 'പൗരത്വ' വിവാദം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ അസി. പ്രഫസർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതിൽ വിവാദവും പരാതിയും. ബ്രിട്ടീഷ് പൗരൻ കാലിക്കറ്റിൽ ചട്ടവിരുദ്ധമായി ജോലി ചെയ്യുന്നുവെന്നാണ് ആക്ഷേപം. ലൈഫ് സയൻസ് പഠനവകുപ്പിലെ അസി. പ്രഫസർ ജി. രാധാകൃഷ്ണ പിള്ളക്കെതിരെയാണ് പരാതി. ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർവകലാശാലയിൽനിന്ന് ഇതുസംബന്ധിച്ച് വിശദീകരണം തേടി.
1995ലാണ് രാധാകൃഷ്ണ പിള്ള ലൈഫ് സയൻസ് പഠനവകുപ്പിൽ െലക്ചററായി ജോലിയിൽ പ്രവേശിച്ചത്. 2002 മുതൽ 2005 വരെ സർവകലാശാല ഇദ്ദേഹത്തിന് അവധി അനുവദിച്ചിരുന്നു. വിദേശ സർവകലാശാലയിലെ ഗവേഷണത്തിനായായിരുന്നു അവധി. അവധി നീട്ടാനായി 2006ൽ രാധാകൃഷ്ണ പിള്ള അപേക്ഷ നൽകിയെങ്കിലും സിൻഡിേക്കറ്റ് തള്ളി. 2010 ജൂലൈയിൽ അദ്ദേഹത്തെ സർവിസിൽനിന്ന് നീക്കി. എന്നാൽ, 2013ൽ ഗവർണറുടെ ഉത്തരവ് പ്രകാരം തിരിച്ചെടുക്കുകയായിരുന്നു. 2008ൽ ഇദ്ദേഹം ബ്രിട്ടീഷ് പൗരത്വം നേടുകയും സംസ്ഥാന സർക്കാറിെൻറയും സർവകലാശാലയുടെയും അനുമതിയില്ലാതെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തതായി ജിജോ കെ. ജെയിംസ് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
മറ്റൊരു രാജ്യത്തെ പൗരത്വമുള്ളയാൾക്ക് നിയമപ്രകാരം ഇവിടെ ജോലി ചെയ്യാനാവില്ല. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിവരം രാധാകൃഷ്ണ പിള്ള അധികൃതരെ അറിയിക്കാത്തതും ചട്ടവിരുദ്ധ നടപടിയാണ്. കാലിഫോർണിയയിലും സാൻറിയാഗോയിലും ഗവേഷണം നടത്തിയ ശേഷം ലണ്ടനിലെ ഇംപീരിയൽ കോളജിലും രാധാകൃഷ്ണ പിള്ള ഗവേഷണത്തിന് ചേർന്നിരുന്നു. പിന്നീടാണ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചത്. ബ്രിട്ടീഷ് പാസ്പോർട്ടിെൻറ പകർപ്പടക്കമുള്ള പരാതി കിട്ടിയതിനെ തുടർന്നാണ് ഗവർണറുെട പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടിയത്. രാധാകൃഷ്ണ പിള്ളയിൽ നിന്ന് സർവകലാശാല വിശദീകരണം തേടിയ ശേഷം അതിെൻറ അടിസ്ഥാനത്തിൽ ഗവർണറുടെ റിപ്പോർട്ടിന് മറുപടി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.