കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുന്നേറ്റമെന്ന് എം.എസ്.എഫ്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മുന്നണിക്ക് മുന്നേറ്റം നേടാനായതായി എം.എസ്.എഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പരമ്പരാഗത യൂനിയനുകൾ നിലനിർത്തുന്നതോടൊപ്പം എസ്.എഫ്.ഐ കുത്തകയാക്കിവെച്ചിരുന്ന നിരവധി കോളജുകളിൽ ശക്തമായ വിള്ളൽവരുത്തിയാണ് മുന്നേറ്റം.101 യു.ഇ.സി മാരെ വിജയിപ്പിക്കാനും 73 വിദ്യാർഥി യൂനിയൻ നേടാനും എം.എസ്.എഫിന് സാധിച്ചു.
എം.ഇ.എസ്, കെ.വി.എം കോളജ് വളാഞ്ചേരി, മാർത്തോമ കോളജ് ചുങ്കത്തറ, ഐഡിയൽ കോളജ് ചെർപ്പുളശ്ശേരി, എം.എ.എം.ഒ കോളജ് മുക്കം, മജ്ലിസ് വളാഞ്ചേരി, ജെ.എം. കോളജ് തിരൂർ, എസ്.എ കോളജ് കറിങ്കനാട് തുടങ്ങിയ കോളജിൽ എസ്.എഫ്.ഐയിൽ നിന്ന് യൂനിയൻ തിരിച്ചുപിടിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ്, ഗവ. വനിതാ കോളജ് മലപ്പുറം, ഇ.എം.എ കോളജ് കൊണ്ടോട്ടി, കെ.എം.ഒ കൊടുവള്ളി, പി.എസ്.ഒ കോളജ് തിരൂരങ്ങാടി, ഗവ. കോളജ് നാദാപുരം, ഐ.എസ്.എസ് കോളജ് പെരിന്തൽമണ്ണ, ഗോൾഡൺ ഹിൽസ് കോളജ് എളേറ്റിൽ, എസ്.എസ് കോളജ് അരീക്കോട്, മലബാർ കോളജ് വേങ്ങര, ഫാറൂഖ് ആർട്ട്സ് സയൻസ് കോളജ് വേങ്ങര, ഇ.എൻ കോളജ് പേരാമ്പ്ര, ഐ.കെ.ടി.എം കോളജ് ചെറുകുളമ്പ്, ആർട്ട്സ് ആൻഡ് സയൻസ് കോളജ് ചെറുവറ്റ, നസ്‌റ കോളജ് തിരൂർക്കാട്, എസ്.എ കോളജ് ചേന്ദമംഗലൂർ, ഖിദ്മത്ത് കോളജ് തിരുനാവായ, മൈനോറിറ്റി കോളജ് തൃത്താല, സി.സി.എസ്.ടി ചെർപ്പുളശ്ശേരി, റോയൽ കോളജ് തൃത്താല, കെ.എച്ച്.എം.എസ് കോളജ് എടത്തനാട്ടുകര തുടങ്ങിയ കോളജുകളിൽ യൂനിയൻ നിലനിർത്തി. ഗവ. കോളജ് മലപ്പുറം, എസ്.എൻ.ജി.എസ് പട്ടാമ്പി, ഗവ. കോളജ് കൊടുവള്ളി, ഗവ. കോളജ് മൊകേരി തുടങ്ങിയ കോളജുകളിൽ മികച്ച മുന്നേറ്റം നടത്താൻ എം.എസ്.എഫിന് സാധിച്ചു. വിജയികളെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്അബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ അഭിനന്ദിച്ചു.
ഫ്രറ്റേണിറ്റിക്ക് കന്നിയംഗത്തിൽ മുന്നേറ്റം
മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്മെൻറിന് മികച്ച വിജയം. ഏഴ് കോളജുകളിൽ യൂനിയൻ ഭരണം നേടിയതിന് പുറമെ നിരവധി കോളജുകളിൽ ഫ്രറ്റേണിറ്റിയുടെ ജനറൽ, അസോസിയേഷൻ െറപ്രസേൻററ്റിവ് സ്ഥാനാർഥികളും വിജയിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം ഫാറൂഖ് കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി 16 സീറ്റുകളാണ് നേടിയത്. മടപ്പള്ളി ഗവ. കോളജ്, കെ.എം.സി.ടി ലോ കോളജ്, ചങ്ങരംകുളം അസ്സബാഹ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ്, വാഴയൂർ സാഫി കോളജ്, വളാഞ്ചേരി മജ്ലിസ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന കോളജ്, തിരൂർക്കാട് നസ്‌റ കോളജ്, കൊടുങ്ങല്ലൂർ അസ്മാബി കോളജ്, അരീക്കോട് സുല്ലമുസ്സലാം കോളജ് തുടങ്ങിയിടങ്ങളിലായി എഴുപതോളം ജനറൽ, അസോസിയേഷൻ -െറപ്രസേൻററ്റിവ് സീറ്റുകൾ ഫ്രറ്റേണിറ്റിക്ക് ലഭിച്ചു. പൂപ്പലം അജാസ് കോളജിൽ എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു സഖ്യത്തിനെതിരെ ഒറ്റക്ക് മത്സരിച്ചാണ് ഫ്രറ്റേണിറ്റി യൂനിയൻ ഭരണം നേടിയത്. മലപ്പുറം നഗരത്തിൽ നടന്ന ആഹ്ലാദപ്രകടനം സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സാലിഹ് കുന്നക്കാവ്, ഹാദിക്, ആസിഫ് അലി, പി.പി. ബാസിത്ത്, അസീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.