കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്. സർവകലാശാല കാമ്പസിലെ ബി.പി.എഡ്, എം.പി.ഇ.എസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ സ്വാശ്രയ കോഴ്സുകളിൽ പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താനും ഒരാഴ്ചക്കകം വിജ്ഞാപനമിറക്കാനും ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
പഠനവിഭാഗം വിദ്യാർഥികൾക്കൊപ്പം ഗവേഷകർക്കും വോട്ടവകാശം നൽകാനും ഇവരുടെ വോട്ട് പ്രത്യേകമായി എണ്ണാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചെയര്‍മാൻ, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ജോ. സെക്രട്ടറി, യു.യു.സിമാർ, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റർ, ജനറല്‍ ക്യാപ്റ്റന്‍, ജോണ്‍ മത്തായി സെന്റര്‍ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
വയനാട് ചെതലയത്തെ ഗോത്രവർഗ പഠനകേന്ദ്രം പ്രതിനിധി സ്ഥാനത്തേക്ക് എസ്.എഫ്.ഐ സ്ഥാനാർഥി നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എഫ്.ഐ, യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് മത്സരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 ഓടെ വോട്ടെടുപ്പ് തുടങ്ങും. ഉച്ചക്കുശേഷം വോട്ടെണ്ണി വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.