നിലവാരം ഉയർത്തുക ഏക പോംവഴി
text_fieldsമലബാറിെൻറ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലിക്കറ്റ് സർവകലാശാലയുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ഉന്നത ബിരുദങ്ങൾ നേടുന്നതിനും ഗവേഷണത്തിനും മികച്ച സാധ്യതയാണ് വാഴ്സിറ്റി തുറന്നിട്ടത്. കോളജുകളുടെ എണ്ണം 432ലെത്തി ഇന്ന്. ഇതിൽ ഭൂരിപക്ഷവും സ്വാശ്രയ സ്ഥാപനങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമിയുള്ള സർവകലാശാലയെന്ന നിലക്ക് ഒേട്ടറെ സാധ്യതകൾ തുറന്നുകിടക്കുന്നു. രാജ്യത്തെ എണ്ണൂറിലേറെ സർവകലാശാലകളിൽ അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനം. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് െഫ്രയിം വർക്കിെൻറ അംഗീകാരമാണിത്. സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ സർവകലാശാലയെന്ന ബഹുമതിയും കാലിക്കറ്റിനു സ്വന്തം. ഇങ്ങനെയൊക്കെ ആണെങ്കിലും പരീക്ഷ നടത്തിപ്പ് പോലുള്ള സുപ്രധാന കാര്യങ്ങളിൽ പലപ്പോഴും പിന്നാക്കം പോകുന്നു. പതിവായി പരീക്ഷകൾ വൈകുന്നതു കാരണം രണ്ടുവർഷത്തെ കോഴ്സ് മൂന്നുവർഷം വരെ നീളുന്നു. കൃത്യസമയത്ത് കോഴ്സ് തീരാത്ത ഒറ്റക്കാരണത്താൽ വിദ്യാർഥികൾ ഇതര സർവകലാശാലകളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്.
വൈകിയോടുന്ന പരീക്ഷകൾ
ഡിഗ്രിക്ക് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് കാലിക്കറ്റിലാണ്. ഒരു മുന്നൊരുക്കവുമില്ലാതെ ഇടതു സിൻഡിേക്കറ്റാണ് പദ്ധതി നടപ്പാക്കിയത്. അന്നു തന്നെ പരീക്ഷ നടത്തിപ്പിലെ കഷ്ടകാലവും തുടങ്ങി. പരീക്ഷയും ഫലപ്രഖ്യാപനവും രണ്ടു വഴിക്കായി. കോളജുകളുടെയും പഠിതാക്കളുടെയും എണ്ണം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ. 54 കോളജുകളുള്ള കാലത്തിൽനിന്ന് 432 ആയതും ഇവർ നിരത്തുന്നു. പരീക്ഷകൾ കമ്പ്യൂട്ടർവത്കരിച്ചതിനാൽ ഇത്തരം പരാതിയിൽ കഴമ്പില്ലെന്ന് സാേങ്കതിക രംഗത്തുള്ളവരും പറയുന്നു. ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും കൃത്യസമയത്ത് ഫലവും ഗ്രേഡ് കാർഡും നൽകാൻ കഴിയാത്തത് പതിവുപോലെ ഇൗവർഷവും വലിയ പ്രതിസന്ധിയുണ്ടാക്കി. കേന്ദ്ര സർവകലാശാലകളിൽ പി.ജിക്ക് പ്രവേശനം ലഭിച്ചവർ ഗ്രേഡ് കാർഡ് ഹാജരാക്കാത്തതിെൻറ പേരിൽ പുറത്തായി. പരീക്ഷക്ക് അപേക്ഷിക്കുന്നതു തൊട്ട് സർട്ടിഫിക്കറ്റ് തയാറാക്കൽ വരെ കമ്പ്യൂട്ടർവത്കരിച്ചിട്ടും കാര്യങ്ങൾ നേരെ പോകുന്നില്ല. സർവകലാശാലയുടെ പീഡനമേറ്റ വിദ്യാർഥികളുെട ഫേസ്ബുക്ക് കൂട്ടായ്മ തന്നെയുണ്ട്.
അംഗീകാരമില്ലാത്ത കോഴ്സുകൾ
സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ-അനുബന്ധ കോഴ്സുകൾ ആരോഗ്യ സർവകലാശാലക്കു കീഴിലാക്കണമെന്നാണ് നിയമം. ഇതു മറികടന്നും താക്കീത് അവഗണിച്ചും കാലിക്കറ്റ് സർവകലാശാല നേരിട്ട് ആേരാഗ്യ കോഴ്സുകൾ നടത്തുന്നു. കോഴ്സ് കഴിഞ്ഞവർ പാരാമെഡിക്കൽ കൗൺസിലിെൻറയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരത്തിനായി പ്രയാസപ്പെടുന്നു. കോഴ്സ് നിർത്തിയാൽ എല്ലാ ബാച്ചുകാർക്കും അംഗീകാരം നൽകാമെന്നാണ് ആരോഗ്യ സർവകലാശാല നിലപാട്. സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കേന്ദ്രങ്ങൾക്ക് എൻ.സി.ടി.ഇ അംഗീകാരമില്ല. 11 ബി.എഡ് കേന്ദ്രങ്ങളാണ് കാലിക്കറ്റ് നേരിട്ട് നടത്തുന്നത്. ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. പ്രയാസം മുഴുവൻ വിദ്യാർഥികളുടെ ചുമലിലും. ലൈഫ് ലോങ് വിഭാഗത്തിലും ചില കോഴ്സുകൾക്ക് അംഗീകാരമില്ല.
സൊസൈറ്റിയും കൈയേറ്റവും
ഭൂമിദാന വിവാദത്തിനുശേഷം സിൻഡിക്കേറ്റ് ഒരു തീരുമാനമെടുത്തു. വിവിധ ചെയറുകളും സൊസൈറ്റികളും കൈയേറിയ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കുകയെന്ന്. തഹസിൽദാറുടെ നേതൃത്വത്തിൽ സർേവയും സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ടും വന്നു. നൂറോളം ഏക്കർ ഭൂമിയാണ് കൈയേറിയതെന്ന് കണ്ടെത്തിയെങ്കിലും തിരിച്ചുപിടിക്കാൻ നടപടിയൊന്നുമില്ല. വിവിധ സർവിസ് സംഘടനകളുടേതാണ് സൊസൈറ്റികൾ. സർവകലാശാല ഭൂമി ആർക്ക് വാടകക്ക് കൈമാറണമെങ്കിലും ചാൻസലറായ ഗവർണറുടെ അനുമതി വേണം. ഇക്കാര്യത്തിൽ ഒന്നുമുണ്ടായില്ല.
സി.എച്ചിെൻറ സ്വപ്നച്ചിറകുകളാണ് ഇത്തരം നിലപാടുകളിലൂടെ അരിയുന്നതെന്ന് പറയാൻ ആരുമില്ല. അറനൂറോളം ഏക്കർ ഭൂമിയാണ് സർവകലാശാലക്കായി ഏറ്റെടുത്തത്. ഇതിൽ കിൻഫ്രക്ക് വേണ്ടി ഏതാനും ഏക്കർ ഭൂമി വിറ്റു. ശേഷിക്കുന്ന ഭൂമിയിലാണ് വ്യാപക കൈയേറ്റം.
പരിസരവാസികളും ഭൂമി കൈയേറിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ചുറ്റുമതിലില്ലാത്ത ഏക സർവകലാശാലയാണ് കാലിക്കറ്റ്. എൻ.സി.സിക്ക് കൈമാറിയ എേട്ടക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന നിർദേശവും നടപ്പാവുന്നില്ല. നിശ്ചിത കാലയളവിൽ നിർമാണം നടത്തിയില്ലെങ്കിൽ തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയും അട്ടിമറിച്ചു.
സുരക്ഷിതമല്ലാത്ത ഭാവി
ഭൂരിപക്ഷം കോളജുകളും സ്വാശ്രയ സ്ഥാപനങ്ങളാണ്. മെഡിക്കൽ കോളജുകളും അനുബന്ധ സ്ഥാപനങ്ങളും ആരോഗ്യ സർവകലാശാലക്കു കീഴിേലക്ക് മാറിയതോടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. എൻജിനീയറിങ് കോളജുകൾ സാേങ്കതിക സർവകലാശാലക്കു കീഴിലേക്കും മാറിയതോടെ വീണ്ടും വരുമാനക്കുറവ്. മികച്ച എയ്ഡഡ് കോളജുകൾ ഒാരോന്നായി സ്വയംഭരണ പദവിയിലേക്കും മാറുന്നു. ഒാപൺ സർവകലാശാല സർക്കാർ ഉപേക്ഷിച്ചിട്ടുമില്ല. അധികാരപരിധിക്ക് പുറത്ത് പഠനകേന്ദ്രങ്ങൾ പാടില്ലെന്ന് യു.ജി.സിയും വിലക്കിയിട്ടുണ്ട്.
ഗൾഫിലേത് ഉൾെപ്പടെയുള്ള കൗൺസലിങ് കേന്ദ്രങ്ങൾ പൂട്ടിയതിനാൽ പ്രതിവർഷം മൂന്നുകോടിയുടെ വരുമാന നഷ്ടമുണ്ടായി. കേരളം ഉൾെപ്പടെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ യു.ജി.സി അനുവദിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിലവാരമാണ് സർവകലാശാലകൾക്ക് പിടിച്ചുനിൽക്കാനുള്ള ഏക പോംവഴി. നിലവിലെ പോരായ്മകൾ പരിഹരിച്ച് അതിനുള്ള പ്രയത്നമാവെട്ട ഇൗ സുവർണ ജൂബിലി വർഷം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.