കാലിക്കറ്റ് ഇന്‍റർസോൺ കലോത്സവം: സമഗ്ര കവറേജിനുള്ള അവാർഡ് ‘മാധ്യമ’ത്തിന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ സമഗ്ര കവറേജിനുള്ള മാധ്യമ അവാർഡ് മാധ്യമം, ദേശാഭിമാനി പത്രങ്ങൾ പങ്കിട്ടു. പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അവാർഡുകൾ സമ്മാനിച്ചു.
മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരവും മാധ്യമത്തിനാണ്. മാധ്യമം തേഞ്ഞിപ്പലം ലേഖകൻ പ്രവീൺ കെ. ഉള്ളണം അവാർഡ് ഏറ്റുവാങ്ങി. ഫോട്ടോഗ്രാഫർമാർക്കുള്ള പുരസ്കാരം അജിത് ശങ്കരൻ (മാതൃഭൂമി), ഷാജി തേഞ്ഞിപ്പലം (മനോരമ), കെ. ഷമീർ (ദേശാഭിമാനി) എന്നിവർക്കാണ്. മികച്ച കവറേജിനുള്ള ദൃശ്യമാധ്യമ അവാർഡ് കേരള വിഷനും ഓൺലൈൻ മീഡിയ അവാർഡ് സി.ടി.വിയും കരസ്ഥമാക്കി. മികച്ച കവറേജിനുള്ള പ്രത്യേക അവാർഡ് സി.യു ക്രോണിക്കിൾസിനാണ്.
സമാപന സമ്മേളനത്തിൽ വി.സി പ്രഫ. ഡോ. എം.കെ. ജയരാജ് മുഖ്യാഥിതിയായി. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി സ്നേഹ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അതുൽ നറുകര, സിൻഡിക്കേറ്റ് മെമ്പർമാരായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. ബാലകൃഷ്ണ കാവുമ്പായി, ഡോ. ടി. വസുമതി, സി.എച്ച്. അമൽ, സർവകലാശാല രജിസ്ട്രാർ പ്രഫ. ഇ.കെ. സതീഷ്, ഡീൻ ഓഫ് സ്റ്റുഡന്റസ് വെൽഫയർ ഡോ. സി.കെ. ജിഷ, ഡോ. സി. ഷിബി, ഡി.എസ്.യു ചെയർമാൻ എം.ബി. സ്നേഹിൽ എന്നിവർ സംസാരിച്ചു. പി. അക്ഷര സ്വാഗതവും ടി.എ. മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.