ആസ്വാദകരുെട തിക്കും തിരക്കുമില്ല; ആവേശത്തിരയിളക്കമില്ലാതെ വേദികൾ
text_fieldsകോഴിക്കോട്: ആവേശത്തിെൻറ നീരോട്ടമില്ലാതെ ‘മാനാഞ്ചിറ’. ആസ്വാദകരുെട തിക്കും തിരക്കുമില്ലാതെ ‘മിഠായിത്തെരുവ്’. ‘വലിയങ്ങാടി’യിൽ കച്ചവടം പൊടിപൊടിക്കുന്നില്ല. തിരയിളക്കമില്ലാതെ ‘കാപ്പാട്’. ‘ബേപ്പൂരിൽ’കാഴ്ചക്കാരുടെ ഉരു ഇറങ്ങിയില്ല. മലബാർ ക്രിസ്ത്യൻ കോളജിലും െഎ.എച്ച്.ആർ.ഡിയിലും നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം വേനലവധിയുടെ ആലസ്യത്തിൽ ആടിയും പാടിയും താളം പിടിച്ചും ഇഴഞ്ഞുനീങ്ങുന്നു. സംസ്ഥാന സ്കൂൾ കേലാത്സവത്തിെൻറ ചെറുപതിപ്പായിരുന്ന ഇൻറർസോൺ കലോത്സവത്തിന് പഴയ പകിട്ടും ആരവവുമില്ലെന്ന് മത്സരാർഥികളും അധ്യാപകരും കാണാനെത്തിയ ചുരുക്കം കാണികളും സാക്ഷ്യപ്പെടുത്തുന്നു.
വേനലവധിക്ക് മുമ്പ് മത്സരങ്ങൾ തീർക്കുന്ന കാലത്തിൽ നിന്ന് േമയ് മാസത്തിേലക്ക് നീണ്ട കലാമേളയിൽ മത്സരാർഥികളും മാതാപിതാക്കളും ഗുരുക്കന്മാരും വളൻറിയർമാരുമാണ് കാഴ്ചക്കാരായുള്ളത്. ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ എത്തുമായിരുന്ന കൂട്ടുകാരെ കാണാനില്ല. കൂട്ടത്തോടെ എത്തി ഉത്സാഹക്കമ്മിറ്റിക്കാരാകുന്ന ഇക്കൂട്ടർക്ക് ‘വംശനാശം’ വന്നിട്ട് കുറച്ചുവർഷങ്ങളായി. വിദ്യാർഥിസംഘടനകളുടെ കശപിശയും സംഘട്ടനവുമില്ലെന്നത് മാത്രം ആശ്വാസം. വിവിധ ജില്ലകളിലെ പ്രവർത്തകരെ പരിചയപ്പെടാനുള്ള അവസരമായതിനാൽ മത്സരങ്ങളില്ലെങ്കിലും ഇൻറർസോൺ കേലാത്സവങ്ങൾക്ക് പോയിരുന്നത് പഴയ എസ്.എഫ്.െഎ നേതാവ് ഒാർത്തെടുത്തു.
ആവേശം കുറഞ്ഞിട്ടില്ലെങ്കിലും കാണികൾ എത്താത്തത് നിരാശജനകമാെണന്ന് രണ്ടുവട്ടം ഇൻറർസോണിൽ കലാതിലകമായ പ്രമുഖ നർത്തകി വി.പി. മൻസിയ പറഞ്ഞു. 2012ൽ താൻ കലാതിലകമായ കലോത്സവത്തിൽ ജനപങ്കാളിത്തം കുറവായിരുന്നു. എന്നാൽ, അടുത്തവർഷം മലപ്പുറത്ത് നാട്ടുകാർ ഒഴുകിയെത്തിയിരുന്നതായും മൻസിയ സാക്ഷ്യപ്പെടുത്തുന്നു. അവധിക്കാലമായതിനാൽ പരിശീലനത്തിനും മത്സരാർഥികൾക്ക് ബുദ്ധിമുട്ടാണ്. ഗ്രൂപ് ഇനങ്ങളിലെ മത്സരാർഥികളാണ് ശരിക്കും കുടുങ്ങിയത്. കോളജ് അധ്യയനകാലത്ത് പരിശീലിച്ചതുേപാലെ അവധിക്കാലത്ത് പറ്റിെല്ലന്ന് കുട്ടികൾ പറയുന്നു. ഉച്ചഭാഷിണിയിൽ പാട്ട് കേട്ടാൽ എത്തിനോക്കുന്ന കോഴിേക്കാെട്ട സഹൃദയരും ഇൻറർസോണിനെ മൈൻഡ് ചെയ്തിട്ടില്ല. വേദികളിലെല്ലാം ചെറിയ പന്തലായിട്ടും കാണികൾ പലപ്പോഴും നിറയുന്നില്ല. അതേസമയം, മത്സരങ്ങൾ പലതും മികച്ച നിലവാരം പുലർത്തുന്നതായി വിദഗ്ധർ പറയുന്നു. ഒാട്ടൻതുള്ളൽ നല്ല അനുഭവമായിരുന്നെന്ന് ഇൗ രംഗത്തെ വിദഗ്ധനായ പ്രഭാകരൻ പുന്നശ്ശേരി പറഞ്ഞു. ഭരതനാട്യത്തിലും വാശിയേറിയ പോരാട്ടമായിരുന്നു.
മത്സരങ്ങൾ വൈകുന്നതും കലോത്സവത്തിെൻറ നിറംകെടുത്തുന്നു. സ്റ്റേജ് ഇനങ്ങളുടെ ഉദ്ഘാടനം നിശ്ചിതസമയത്തിൽ നിന്ന് മൂന്ന് മണിക്കൂറാണ് വൈകിയത്. ഇത് ഒന്നാംവേദിയായ ‘മാനാഞ്ചിറ’യിലെ കേരളനടനത്തെ ബാധിച്ചു. നാല് മണിക്കൂർ വൈകി രാത്രി 11ന് തുടങ്ങിയ മത്സരം തീർന്നപ്പോൾ കോഴികൂവുന്ന നേരമായി. വൈകിയതിനാൽ പാലക്കാട് കല്ലടി എം.ഇ.എസ് കോളജിലെ അശ്വതി കേരളനടനം കഴിഞ്ഞ് ക്ഷീണിച്ചതോടെ രാവിലെ നടക്കേണ്ടിയിരുന്ന ഭരതനാട്യത്തിൽ നിന്ന് പിന്മാറി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നടക്കേണ്ട മോഹിനിയാട്ടം തുടങ്ങിയപ്പോൾ െവെകീട്ട് നാല് കഴിഞ്ഞിരുന്നു. മത്സരാർഥികൾക്കും മറ്റുമുള്ള ഭക്ഷണവിതരണവും വൈകിയാണ് ‘വേദി’യിൽ പുേരാഗമിച്ചത്.
അതേസമയം, ആക്ഷേപങ്ങൾക്ക് സർവകലാശാല വിദ്യാർഥിയൂനിയൻ ജനറൽ സെക്രട്ടറി എ.എൻ. നീരജിന് വ്യക്തമായ മറുപടിയുണ്ട്. ഇൗ വർഷം ഫെബ്രുവരിയിലാണ് നീരജും സംഘവും സ്ഥാനമേറ്റത്. സോണൽ മത്സരങ്ങൾ പരമാവധി നേരത്തേയാക്കാൻ ശ്രമിച്ചെങ്കിലും ചില ജില്ലകൾ ഉഴപ്പിയെന്ന് നീരജ് പറയുന്നു. കഴിഞ്ഞദിവസം പെയ്ത മഴ മത്സരം വൈകാൻ ഒരു കാരണമായി. മത്സരാർഥികൾ ൈവെകിയെത്തിയിട്ടും കാത്തിരുന്ന് കരുണകാട്ടിയതും നീരജ് ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് നാടകത്തോടൊപ്പം ഹിന്ദി നാടകവും ഒന്നാംവേദിയിൽതന്നെ നടത്തിയതും വൈകാനിടയാക്കി.
ഒന്നാംവേദിയിൽ മികച്ച ലൈറ്റിങ് സംവിധാനമുള്ളതിനാൽ ഹിന്ദി നാടകവും ഇവിടെ െവച്ച് നടത്തുകയായിരുന്നു. അടുത്ത വർഷം മുതൽ കോളജ്, സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുകൾ നേരത്തേയാക്കി കലോത്സവങ്ങൾ സമയത്ത് നടത്തണെമന്ന് ശക്തമായി ആവശ്യപ്പെടുമെന്നും വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.