കാലിക്കറ്റിൽ കോഴ്സുകളുടെ അംഗീകാരം: ചട്ടഭേദഗതിക്ക് അനുമതി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കോഴ്സുകൾക്ക് അഫിലിയേഷൻ നൽകുന്നതു സംബന്ധിച്ച ചട്ടത്തിൽ നിർണായക ഭേദഗതിക്ക് സിൻഡിക്കേറ്റിെൻറ അനുമതി.
പി.എം. സലാഹുദ്ദീൻ കൺവീനറായ അഫിലിയേഷൻ സ്റ്റാൻഡിങ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ച് സർക്കാർ തീരുമാനത്തിന് വിട്ടത്. നിലവിലെ അഫിലിയേഷൻ നിയമങ്ങളിൽ അവ്യക്തതയുള്ളതിനാലാണ് 23ാം അധ്യായം ഭേദഗതി ചെയ്യുന്നത്. ഇൗ ഭേദഗതി നടപ്പിലായാൽ കോഴ്സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് സർവകലാശാലക്കെതിരെയുണ്ടാകുന്ന കോടതി വിധികൾക്ക് അവസാനമാകുെമന്നാണ് പ്രതീക്ഷ. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇൗ ഭേദഗതിക്ക് അനുമതി നൽകിയാൽ പിന്നീട് സെനറ്റിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
2009ലെയും 2012ലെയും യു.ജി.സിയുടെ അഫിലിയേഷൻ മാർഗരേഖ ഉൾക്കൊള്ളിച്ചുള്ളതാണ് ഭേദഗതി. കോഴ്സുകൾക്ക് സ്ഥിരം അഫിലിയേഷൻ അനുവദിക്കുന്നതാണ് നിർണായക മാറ്റം. യു.ജി.സിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് പ്രധാന തടസ്സം സ്ഥിരം അഫിലിയേഷൻ ഇല്ലാതിരുന്നതായിരുന്നു. സ്ഥിരം അഫിലിയേഷന് അഞ്ചു വർഷം തുടരുന്ന കോഴ്സുകളായിരിക്കണം. 75 ശതമാനം അധ്യാപകർ സ്ഥിരാധ്യാപകരായിരിക്കണം. സർവകലാശാല നിർദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും ഇത്തരം കോളജുകൾക്ക് വേണം. കോളജ് കൗൺസിലും പ്രവർത്തിക്കണം. പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരം അഫിലിയേഷൻ നൽകുകയുള്ളൂ. അഞ്ചു വർഷം കൂടുേമ്പാൾ അഫിലിയേഷൻ പുതുക്കണം.
ഭേദഗതിയിലെ മറ്റു നിർദേശങ്ങൾ:
•ഇനി സർക്കാർ അംഗീകാരമുള്ള രജിസ്ട്രേഡ് സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ കോളജ് തുടങ്ങാനാവൂ.
•പുതിയ കോളജോ കോഴ്സോ തുടങ്ങുന്നതിന് സർക്കാറിെൻറ എതിർപ്പില്ലാ രേഖയും ഭരണപരമായ അനുമതിയും നിർബന്ധമാകും.
•പി.ജി സീറ്റുകൾ വർധിപ്പിക്കും. സയൻസിന് 12 എന്നത് 18ഉം മാത്സിന് 20 സീറ്റ് 25ഉം ആയി വർധിക്കും. ആർട്സ്, കോമേഴ്സ് വിഷയങ്ങളുടെ സീറ്റും 20ൽനിന്ന് 25 ആകും.
•കോളജുകൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് നൽകും. നിലവിലെ കോളജുകൾക്കും അഫിലിയേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം.
•അഫിലിയേഷൻ റദ്ദാക്കുേമ്പാൾ സർട്ടിഫിക്കറ്റ് തിരിച്ചുെകാടുക്കണം. നിലവിൽ കോളജിന് പകരം േകാഴ്സുകൾക്കാണ് അഫിലിയേഷൻ നൽകുന്നത്.
•ഡിഗ്രി കോഴ്സുകൾ തുടങ്ങി രണ്ടു വർഷം കഴിഞ്ഞ് മാത്രമേ ഒരു കോളജിൽ പി.ജി കോഴ്സ് അനുവദിക്കുകയുള്ളൂ.
•സർവകലാശാലയുടെ മുൻകൂർ അനുമതിയോടെ കോളജുകളുടെ ഉടമസ്ഥത അവകാശം കൈമാറാം.
•കോളജ് കൗൺസിലിൽ ഒാഫിസ് സൂപ്രണ്ടിനെ ഉൾപ്പെടുത്തി.
•സ്വാശ്രയ കോളജുകൾക്ക് അഡ്മിനിസ്ട്രേറ്റിവ് ഫീസ് ഏർപ്പെടുത്തും.
•ഒരു കോഴ്സിന് 10 ലക്ഷം വീതം ഫിനാൻഷ്യൽ ഗാരൻറി നൽകണം. നിലവിൽ കോളജിനാണ് ഫിനാൻഷ്യൽ ഗാരൻറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.