കാലിക്കറ്റിൽ ബാച്ചിനു മുഴുവൻ മാർക്ക്ദാനം; വിവരമറിയാതെ വിദ്യാർഥികൾ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എം.എ വിമൻസ് സ്റ്റഡീസ് കോഴ്സിൽ 10 വർഷത്തിനു ശേഷം കൂടുതൽ പേർക്ക് മാർക്കുദാനം ചെയ്തതായി രേഖകൾ. മറ്റൊരു എസ്.എഫ്.ഐ വനിത നേതാവിനും മതിയായ ഹാജറില്ലാതെ ഇേൻറണൽ മാർക്കുകൾ നൽകി.
ഇവരടക്കം 2007-2009 ബാച്ചിലെ 12 പേർക്കും ഇേൻറണൽ മാർക്കുകൾ ദാനം ചെയ്യുകയായിരുന്നു. എന്നാൽ മാർക്ക് കൂട്ടാൻ എല്ലാവരും അപേക്ഷ നൽകിയിരുന്നില്ല. അതിനാൽ പുതിയ മാർക്ക്ലിസ്റ്റിെൻറ കാര്യം അറിയാത്തവരും ഈ ബാച്ചിലുണ്ട്. തിരുത്തിയ മാർക്ക്ലിസ്റ്റ് കൈപ്പറ്റിയിട്ടുമില്ല. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടക്കം ഏഴുപേർക്ക്മതിയായ ഹാജറുണ്ടായിരുന്നില്ല.
പലർക്കും ഏഴു ശതമാനം വരെ ഹാജർ കുറവായിരുന്നു. ഒരു ആൺകുട്ടിക്ക് മാത്രമായിരുന്നു ഒരു പേപ്പറിെൻറ ഹാജർ അടിസ്ഥാനത്തിലുള്ള പരമാവധി നൽകുന്ന നാല് മാർക്ക് 2010ൽ ലഭിച്ചത്. എന്നാൽ, 2018 മേയ് എട്ടിന് ‘പരിഷ്കരിച്ച്’ ഇറക്കിയ ഇേൻറണൽ അസസ്മെൻറ് മാർക്കിൽ എല്ലാവർക്കും ഒരു പേപ്പറിന് നാലു വീതം മാർക്കുണ്ട്. നിലവിൽ വിമൻസ് സ്റ്റഡീസിൽ താൽക്കാലിക അധ്യാപികയും അഭിഭാഷകയുമായ മുൻ എസ്.എഫ്.ഐ നേതാവിന് ‘െജൻഡർ ഹെൽത്ത് ആൻഡ് സെക്ഷ്വാലിറ്റി’ എന്ന പേപ്പറിന് യഥാർഥത്തിൽ 20ൽ 9.35 മാർക്കാണുണ്ടായിരുന്നത്. എന്നാൽ, ഇവരുടെ അപേക്ഷയെ തുടർന്ന് പുതുക്കിയ മാർക്ക് ലിസ്റ്റിൽ അത് 13.35 ആയി ഉയർന്നു.
നാലാം െസമസ്റ്ററിൽ ഹാജറില്ലാത്തതിനാൽ ചട്ടപ്രകാരമുള്ള ഇളവ് പ്രയോജനപ്പെടുത്തി (കണ്ടോണേഷൻ)യാണ് രണ്ട് എസ്.എഫ്.ഐ നേതാക്കളടക്കം പരീക്ഷയെഴുതിയത്. തിരുവനന്തപുരത്ത് സി-ഡിറ്റിൽ ജോലി ചെയ്യുന്ന രണ്ടാമത്തെ വനിത നേതാവ് മാർക്ക് ലിസ്റ്റ് കൈപ്പറ്റിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഈ രണ്ടുപേർക്കും ഹാജർ കുറവായതിനാൽ കണ്ടോണേഷൻ അനുവദിക്കാൻ 2009 സെപ്റ്റംബർ 24ന് സർവകലാശാല ഉത്തരവിട്ടിരുന്നു.
ഇങ്ങനെ ഇളവ് നേടുന്നവർക്ക് ഹാജർ ഇനത്തിൽ മാർക്ക് നൽകാൻ വ്യവസ്ഥയില്ല. 6.66 ശതമാനം മാർക്കായിരുന്നു ഇരുവർക്കും കുറവുണ്ടായിരുന്നത്. ഹാജർ 75 ശതമാനത്തിൽ കുറഞ്ഞാൽ ഇതിെൻറ അടിസ്ഥാനത്തിലുള്ള മാർക്ക് നൽകാൻ പാടില്ല. ഓരോ പേപ്പറിനും 90 ശതമാനത്തിൽ കൂടുതൽ ഹാജറുണ്ടെങ്കിൽ മാത്രമാണ് നാല് മാർക്ക് നൽകാൻ സർവകലാശാല ചട്ടം അനുവദിക്കുന്നത്.
നിലവിൽ വിമൻസ് സ്റ്റഡീസ് വകുപ്പിൽ താൽക്കാലിക അധ്യാപികയായ മുൻ എസ്.എഫ്.ഐ നേതാവിന് സ്ഥിരനിയമനത്തിനായി ഇൻഡക്സ് മാർക്ക് ലക്ഷ്യമിട്ടാണ് 21 മാർക്ക് നൽകിയതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.