കാലിക്കറ്റ് സർവകലാശാല കായികവകുപ്പ് മേധാവിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈനെതിരെ ഇടതുപക്ഷ സിൻഡിക്കേറ്റ് രാഷ്ട്രീയ പകപോക്കൽ നടത്തുന്നതായി ആരോപണം.
സിൻഡിക്കേറ്റ് പോലുമറിയാതെ അന്വേഷണം തീരുമാനിച്ച് പകപോക്കൽ നടത്തുകയാണെന്ന് സക്കീർ ഹുസെൻ പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ ജോലിെചയ്യുന്ന ബാഡ്മിൻറൺ കോച്ചിെൻറ പരാതിപ്രകാരമാണ് പുതിയ അന്വേഷണം. നേരത്തേ, റാഗിങ്ങുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വിദ്യാർഥികളുടെ പരാതിയിൽ സക്കീർ ഹുസൈനെതിരെ റിട്ട. ജഡ്ജിയുടെ അന്വേഷണം സിൻഡിക്കേറ്റ് പ്രഖ്യാപിച്ചിരുന്നു.
യോഗ്യതയില്ലാത്ത വിദ്യാർഥിക്ക് പ്രവേശനം നൽകിയെന്നാരോപിച്ച് മറ്റൊരു ആരോപണവുമുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കത്ത് വ്യാജരേഖയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കായികവകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ ആരോപണത്തിന് അടിസ്ഥാനമെന്താണെന്ന് സർവകലാശാല ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. സിൻഡിക്കേറ്റിെൻറ കായിക ഉപസമിതിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. രജിസ്ട്രാർ അടക്കമുള്ള മൂന്നംഗ സമിതിയെയാണ് അന്വേഷിക്കാൻ നിയോഗിച്ചത്. പഠനവകുപ്പ് വഴിയല്ലാതെ നേരിട്ട് രജിസ്ട്രാർക്ക് പരാതി നൽകിയത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വൈസ് ചാൻസലർക്കും സക്കീർ ഹുസൈൻ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.