ചോദ്യങ്ങൾ സിലബസിന് പുറത്തുനിന്ന്; വട്ടംകറക്കി കാലിക്കറ്റ് സർവകലാശാല
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അവസാന വർഷ ചരിത്ര ബിരുദ പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്തള്ളവയെന്ന് ആക്ഷേപം. ആറാം െസമസ്റ്ററിലെ സമകാലിക കേരളം എന്ന പേപ്പറിലെ ചോദ്യങ്ങളാണ് വിദ്യാർഥികളെ വട്ടംകറക്കിയത്. തിങ്കളാഴ്ച നടന്ന പരീക്ഷയിൽ 80 മാർക്കിെൻറ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇതിൽ 54 മാർക്കിേൻറതും പുറത്തുനിന്നുള്ളവയായിരുന്നു. ഹിസ്റ്ററി ഓഫ് മോഡേൺ കേരള എന്ന ഒരു പേപ്പറിലെ വിഷയങ്ങളാണ് ചോദ്യപേപ്പറിലുള്ളതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ‘
ഡി’വിഭാഗത്തിൽ ലഘുഉപന്യാസവും ‘ഇ’വിഭാഗത്തിൽ ഉപന്യാസവുമാണ് എഴുതാനുണ്ടായിരുന്നത്. ലഘുഉപന്യാസത്തിലെ ആറ് ചോദ്യങ്ങളിൽ നാലെണ്ണമായിരുന്നു എഴുതേണ്ടത്. ആറു മാർക്ക് വീതം 24 മാർക്കാണ് ലഘുഉപന്യാസത്തിനുള്ളത്. ഇതിൽ നാലെണ്ണവും ഹിസ്റ്ററി ഓഫ് മോഡേൺ കേരള പേപ്പറുമായി ബന്ധപ്പെട്ടതാണ്. പത്രങ്ങളുെട പ്രാധാന്യം, സർവകലാശാലകളുടെ വളർച്ച എന്നീ ചോദ്യങ്ങൾ മാത്രമാണ് സിലബസിലുള്ളത്്.
15 മാർക്കിെൻറ രണ്ട് ചോദ്യങ്ങളായിരുന്നു ‘ഇ’വിഭാഗത്തിൽ എഴുതേണ്ടിയിരുന്നത്. ഇവയെല്ലാം ഹിസ്റ്ററി ഓഫ് മോഡേൺ കേരളയിലെ പാഠഭാഗങ്ങളെ അവലംബിച്ചുള്ളതായിരുന്നു. വിദ്യാർഥികൾ സർവകലാശാല അധികൃതരെ പരാതി അറിയിച്ചിട്ടുണ്ട്. ചോദ്യങ്ങൾ മാറിവന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.