കാലിക്കറ്റ് സർകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്: ഭരണഘടന ഭേദഗതി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കാലിക്കറ്റ് സർകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന ടപ്പാക്കിയ ഭരണഘടന ഭേദഗതി ഹൈകോടതി റദ്ദാക്കി. 2020 -21 അധ്യയന വർഷത്തെ തെരഞ്ഞെടുപ്പ് നിലവിലെ ഭരണഘടനക്കനുസരിച്ച് നടത്താനും ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിൻഡിക്കേറ്റ് നടത്തിയ ഭരണഘടന ഭേദഗതി ചോദ്യംചെയ്ത് എം.എസ്.എഫ് നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. നേരത്തേ ഇൗ ഹരജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
സ്വാശ്രയ കോളജ് വിദ്യാർഥികളുടെ വോട്ടവകാശം മൂന്നിലൊന്നായി ചുരുക്കി ഡിസംബർ മൂന്നിന് കൊണ്ടുവന്ന ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, ഭേദഗതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജനറൽ കൗൺസിലിൽനിന്ന് യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സംവിധാനം മാറ്റി എക്സിക്യൂട്ടിവ് കൗൺസിൽ രൂപവത്കരിച്ച് അതിൽനിന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സംവിധാനമാണ് ഭേദഗതിയിലൂടെ നടപ്പാക്കിയത്.
2019 -20 അധ്യയന വർഷത്തിലെ യൂനിയൻ തെരഞ്ഞെടുപ്പ് നടത്തിയശേഷം കൊണ്ടുവന്ന ഭേദഗതി നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹരജിക്കാരുെട വാദം. എന്നാൽ, എക്സിക്യൂട്ടിവ് കൗൺസിലിലേക്ക് തെഞ്ഞെടുപ്പ് പൂർത്തിയായതാണെന്നും ഭേദഗതിയും തെരഞ്ഞെടുപ്പും റദ്ദാക്കാനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ വാദം.
അതേസമയം, യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭേദഗതിയിലെ വ്യവസ്ഥ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഭേദഗതിതന്നെ നിയമപരമായി നിലനിൽക്കാത്തതിനാൽ ഇതിെൻറ അടിസ്ഥാനത്തിൽ നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി െതരഞ്ഞെടുപ്പും അസാധുവാകും. അടുത്ത വർഷം നിയമവിധേയമായി ഭരണഘടന ഭേദഗതി ചെയ്യാൻ ഈ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.