സിലബസ് തിരുത്തിയെന്ന പരാതി രാഷ്ട്രീയപ്രേരിതം –ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ കോഴ്സിനുള്ള സിലബസ് തിരുത്തി യെന്ന പരാതി രാഷ്്ട്രീയപ്രേരിതവും പുകമറ സൃഷ്ടിക്കലുമാണെന്ന് മലയാളം ബോർഡ് ഓ ഫ് സ്റ്റഡീസ് ചെയർമാൻ ഡോ.കെ.എം. നസീർ. സിലബസിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
കരട് സിലബസാണ് ബോർഡ് ഒാഫ് സ്റ്റഡീസ് യോഗത്തിൽ അംഗീകരിച്ചത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ചെയർമാന് അധികാരമുണ്ട്. വേണ്ട മാറ്റങ്ങൾ വരുത്താമെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് യോഗത്തിെൻറ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കരട് സിലബസിലെ കൃതികൾ സ്വകാര്യ പ്രസാധകർക്ക് ചിലർ ചോർത്തിക്കൊടുത്തിരുന്നു. സിലബസിൽ ചില മാറ്റങ്ങൾ വന്നതിനാൽ സ്വകാര്യപ്രസാധകർക്കുണ്ടായ നഷ്ടമാണ് അംഗങ്ങളുടെ ആരോപണത്തിന് പിന്നിലെന്ന് നസീർ പറഞ്ഞു. ബി.കോം രണ്ടാം സെമസ്റ്ററിനുള്ള നാടകമായ സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘സാകേതം’ മാറ്റി സി.എൽ. ജോസിെൻറ ‘മേഘധ്വനി’ ഉൾപ്പെടുത്തുകയാണ് ചെയ്തത്.
സിലബസ് മാറ്റം െവെകിയതിനാൽ അടുത്ത വർഷം മതിയെന്ന് താൻ വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽതന്നെ ആവശ്യെപ്പട്ടിരുന്നു. വെബ്സൈറ്റിൽ കരട് സിലബസ് പ്രസിദ്ധീകരിക്കേണ്ടത് ഏതുരീതിയിൽവേണമെന്ന് തീരുമാനിക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ അല്ലെന്നും നസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.