കാലിക്കറ്റ്: വാഴ്സിറ്റി പരീക്ഷ ബഹിഷ്കരണത്തിലുറച്ച് കോളജ് അധ്യാപക സംഘടനകൾ
text_fieldsതേഞ്ഞിപ്പലം: അവധിക്കാലത്തെ പരീക്ഷ നടത്തിപ്പ് ബഹിഷ്കരിക്കുമെന്ന മുൻ നിലപാടിലുറച്ച് കോളജ് അധ്യാപക സംഘടനകൾ. സമരം സംസ്ഥാന തലത്തിൽ തീരുമാനിച്ചതാണെന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകളായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികൾ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല വിളിച്ചുചേർത്ത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ഇവർ നിലപാട് വ്യക്തമാക്കിയത്.
അവധിക്കാലത്ത് പരീക്ഷ ജോലിയെടുക്കുന്ന അധ്യാപകർക്ക് ആർജിതാവധി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ ബഹിഷ്കരണാഹ്വാനം.
പരീക്ഷ േജാലി ബഹിഷ്കരിക്കില്ലെന്നും വിഷയം സർക്കാറിനെ അറിയിക്കണമെന്നും ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് യോഗാധ്യക്ഷനായ പ്രോ-ൈവസ് ചാൻസലർ ഡോ. പി. മോഹനും പരീക്ഷ കൺട്രോളർ ഡോ. വി.വി. ജോർജുകുട്ടിയും പരീക്ഷ സ്ഥിരം സമിതി കൺവീനർ സി.പി. ചിത്രയും സംഘടന പ്രതിനിധികൾക്ക് ഉറപ്പുനൽകി. ഏപ്രിൽ, മേയ് മാസങ്ങളിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ ബഹിഷ്കരണ തീരുമാനം പ്രതിസന്ധി രൂക്ഷമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.