ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയിൽ കാലിക്കറ്റ് വി.സിയും രണ്ട് പ്രഫസര്‍മാരും
text_fieldsതേഞ്ഞിപ്പലം: അമേരിക്കയിലെ സ്റ്റാന്‍ഫോർഡ് സര്‍വകലാശാല തയാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറും രണ്ട് പ്രഫസര്‍മാരും ഇടം നേടി. ഫിസിക്സ് പ്രഫസറും വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രഫസര്‍മാരായ ഡോ. എം.ടി. രമേശന്, ഡോ. പി. രവീന്ദ്രന് എന്നിവര്‍ക്കാണ് അംഗീകാരം.
ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച്-ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. മൂന്ന് പേറ്റന്റും പ്രബന്ധങ്ങളും ഒപ്റ്റോ ഇലക്ട്രോണിക്സിലും നാനോ സ്ട്രക്ചറല്‍ ഉപകരണങ്ങളിലുമുള്ള ഗവേഷണങ്ങളുമാണ് ഡോ. ജയരാജിനെ മികവിന്റെ പട്ടികയില്‍ എത്തിച്ചത്. ഫിസിക്സ്, അസ്ട്രോണമി കെമിസ്ട്രി വിഷയത്തില്‍ 5878 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്.
പോളിമര്‍ സയന്‍സില്‍ ഗവേഷകനായ ഡോ. എം.ടി. രമേശന് തുടര്‍ച്ചയായി നാലാം തവണയാണ് സ്റ്റാന്‍ഫോർഡ് പട്ടികയിലിടം നേടുന്നത്. 353 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. ഗ്രീന്‍ കെമിസ്ട്രിയില്‍ ഗവേഷണം തുടര്‍ന്ന് പേറ്റന്റ് കരസ്ഥമാക്കിയ ഡോ. പി. രവീന്ദ്രന് കെമിസ്ട്രിയുടെ പട്ടികയില്‍ 957ാം സ്ഥാനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.