പൂർവവിദ്യാർഥികൾക്ക് കാലിക്കറ്റിൽ വെബ് പോർട്ടൽ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വേദിയായ അലുമ്നി അസോസിയേഷെൻറ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് വെബ് പോർട്ടൽ തയാറായി. വൈസ് ചാൻസലർ പ്രഫ. എം.കെ. ജയരാജ് പോർട്ടൽ ഉദ്ഘാടനം ചെയ്തു.
ലോകത്തിെൻറ വിവിധ സ്ഥലങ്ങളിലുള്ള കാമ്പസിൽ പഠിച്ച പൂർവവിദ്യാർഥികൾക്ക് ഇനി ഓൺലൈനിലൂടെ സർവകലാശാലയുമായി ബന്ധം നിലനിർത്താം. പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ വളർത്തിയെടുക്കുന്നതിനോടൊപ്പം സർവകലാശാലയുടെ പുരോഗതിയിൽ വിവിധതരത്തിൽ പങ്കാളികളാകാനും പോർട്ടൽ വഴി സാധിക്കും. ഓൺലൈൻ ആയി അംഗത്വമെടുക്കുന്നതിനോടൊപ്പം പഠനം നടത്തിയ വകുപ്പിലെ പൂർവ വിദ്യാർഥി സംഘടനയിലെ അംഗമാകാനും സാധിക്കുന്നവിധത്തിലാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിെൻറയും കമ്പ്യൂട്ടർ സെൻററിെൻറയും സംയുക്ത പ്രവർത്തനത്തിെൻറ ഭാഗമായാണ് https://alumni.uoc.ac.in/ എന്ന വെബ് പോർട്ടൽ തയാറാക്കിയത്. പോർട്ടൽ ഉദ്ഘാടന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, കമ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷ്, ഐ.ക്യു.എ.സി ഡയറക്ടർ ഡോ.പി. ശിവദാസൻ അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സി.സി. ഹരിലാൽ, അസോസിയേഷൻ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഡോ. എ. യൂസുഫ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.