ഭിന്നലിംഗക്കാർക്ക് സഹായമായി കാൾ സെൻറർ തുറക്കുന്നു
text_fields
േകാട്ടയം: പരിഭ്രാന്തിയുടെയും ആശങ്കയുടെയും നിമിഷങ്ങളിൽ ഭിന്നലിംഗക്കാർക്ക് സഹായഹസ്തം നീട്ടാൻ സർക്കാർ കാൾ സെൻറർ തുറക്കുന്നു. ഭിന്നലിംഗക്കാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് ബന്ധപ്പെടാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററും ക്രൈസിസ് മാനേജ്മെൻറ് സെൻററും ആരംഭിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് സഹായം തേടാം.
സംസ്ഥാനത്തിെൻറ പലഭാഗത്തും ഭിന്നലിംഗക്കാർക്ക് മർദനമേൽക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ വിവരം അറിയിച്ചാൽ പൊലീസ് അടക്കം സ്ഥലത്ത് എത്താനുള്ള നടപടി ക്രൈസിസ് മാനേജ്മെൻറ് സെൻറർ സ്വീകരിക്കും. കൗൺസലിങ്, നിയമസഹായം തുടങ്ങിയവയും ലഭ്യമാക്കും. വിവിധ ചൂഷണങ്ങൾ അറിയിക്കാനും കുടുംബങ്ങളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും ഉണ്ടാകുന്ന ദുരവസ്ഥകൾക്കെതിരെ പരാതി സ്വീകരിക്കാനുള്ള സംവിധാനവും ഒരുക്കും. ഭിന്നലിംഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ അടക്കമുള്ളവയും വിവരങ്ങളും സഹായേകന്ദ്രത്തിൽനിന്ന് ലഭിക്കും.
ട്രാൻസ്ജൻഡേഴ്സ് നയത്തിെൻറ ഭാഗമായി സാമൂഹിക നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് കേന്ദ്രം തുറക്കാനാണ് തീരുമാനം. ഇതിനായി സ്ഥലം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായം തേടി സാമൂഹിക നീതിവകുപ്പ് പരസ്യവും നൽകിയിട്ടുണ്ട്. ബി.എസ്.എൻ.എൽ സഹായത്തോടെയാണ് ടോൾഫ്രീ നമ്പർ ഏർപ്പെടുത്തുന്നത്. അടുത്തദിവസം ഇത് പരസ്യപ്പെടുത്തും.സർക്കാറിെൻറ ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി നടന്ന പഠനപ്രകാരം ഭിന്നലിംഗക്കാർക്ക് ചികിത്സ, തൊഴിൽ എന്നിവ നിഷേധിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. പൊലീസിൽനിന്ന് ദുരനുഭവങ്ങൾ ഉണ്ടാകുന്നതിനാൽ പലർക്കും പൊലീസിനെ സമീപിക്കാൻ ഭയമാണ്.
ട്രാൻസ്ജെൻഡർ പോളിസി പ്രകാരം സർക്കാർ നേതൃത്വത്തിലുള്ള പദ്ധതികളിൽ ജോലി, പ്രത്യേക പരിഗണന, സൗജന്യനിയമസഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ അക്കമിട്ട് പറയുന്നുണ്ടെങ്കിലും ഇത് എവിടെ ലഭ്യമാകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനും പുതിയ പദ്ധതിയിലൂെട പരിഹാരം കാണാൻ സാമൂഹികനീതി വകുപ്പ് ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.