മഅ്ദനിക്കായി പ്രാര്‍ഥിക്കാനും സാമ്പത്തിക സമാഹരണത്തിനും ആഹ്വാനം
text_fieldsകൊച്ചി: നീതി നിഷേധത്തിനിരയായി രണ്ടാമതും നാടുകടത്തപ്പെട്ട് ബംഗളൂരുവില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന മതപണ്ഡിതനായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിനും രോഗശമനത്തിനും റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്നും നിയമസഹായത്തിനും ചികിത്സക്കും വേണ്ടി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണമെന്നും വിവിധ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മര്‍കസ് ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ചേലക്കുളം അബുല്‍ ബുഷ്റ മൗലവി, ജാമിഅ മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത്, സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി നജീബ് മൗലവി മമ്പാട്, ദക്ഷിണ ജനറൽ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ബാഖവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുജീബ് റഹ്മാന്‍ അസ്ലമി, നവാസ് മന്നാനി പനവൂര്‍ തുടങ്ങിയവരാണ് അഭ്യര്‍ഥന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.