ഐക്യാഹ്വാനം; ചേർന്നുനിന്ന് ബിഷപ്പും ഇമാമും
text_fieldsകോട്ടയം: കേരളത്തെ വേർതിരിക്കരുെതന്ന അഭ്യർഥനയുമായി, ചേർന്നുനിന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും. മതസൗഹാർദത്തിൽ ഉലച്ചിലുണ്ടാക്കുന്ന പ്രചാരണങ്ങൾ പാടില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കരുതിയിരിക്കണമെന്നും ഇരുവരും മുന്നറിയിപ്പ് നൽകി. പാലാ ബിഷപ്പിെൻറ വംശീയപരാമർശങ്ങളെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത ചേരിതിരിവുകൾക്കിടെ, കോട്ടയത്തെ സി.എസ്.ഐ ബിഷപ് ഹൗസിലാണ് ഇരു മതനേതാക്കളും ഒരുമിച്ചിരുന്നത്. ഐക്യസന്ദേശവുമായി സംയുക്ത വാർത്തസമ്മേളനം നടത്തിയ ഇവർ പ്രസ്താവനയും ഇറക്കി.
സമൂഹമാധ്യമങ്ങളിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ വ്യാപക പ്രചാരണം നടന്നുവരുകയാണ്. അകൽച്ച വർധിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു. മതങ്ങളുടെ പോർവിളി നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. റാലിയും പോർവിളികളുമല്ല, സ്നേഹവും ആദരവും നിലനിർത്തി ഇരുസമുദായങ്ങളും മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് ഇരുവരും പറഞ്ഞു.
തെറ്റായ പ്രവണതകൾ എതിർക്കപ്പെടണമെന്ന് പറഞ്ഞ ബിഷപ്, ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾ ക്രിസ്ത്യാനിയാണെങ്കിലും മുസ്ലിമാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ടു. ഇതിെൻറ േപരിൽ സമൂഹം ശിക്ഷിക്കപ്പെടരുത്. നാർകോട്ടിക് ജിഹാദെന്നത് പാലാ ബിഷപ്പിെൻറ കാഴ്ചപ്പാടാണ്. അതിനെക്കുറിച്ച് പ്രതികരിക്കാനില്ല. സർക്കാറാണ് ഇത് ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടത്. ഇരുസമുദായ നേതാക്കളെയും ഒരുമിച്ചിരുത്തി സർക്കാർ ചർച്ച നടത്തണം. തൽപരകക്ഷികൾ എല്ലാ സമുദായങ്ങളിലുമുണ്ട്. അവർക്ക് മുതലെടുക്കാൻ അവസരം നൽകരുതെന്നും ബിഷപ് പറഞ്ഞു.
ഇരുസമുദായങ്ങൾക്കിടയിലും അകൽച്ച വർധിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ മന്നാനിയും പറഞ്ഞു. പോർവിളികളല്ല, സ്നേഹവും പരസ്പരം പങ്കുവെക്കലുമാണ് നടക്കേണ്ടത്. ചേരിതിരിവിനിടയാക്കുന്ന പ്രകടനങ്ങളും എതിർക്കപ്പെടേണ്ടതാണ്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.