അത്യാവശ്യഘട്ടങ്ങളിൽ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാൻ പൊലീസിനെ വിളിക്കാം
text_fieldsതിരുവനന്തപുരം: വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 112ലാണ് വിളിക്കേണ്ടത്.
വളരെ അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിക്കാന്‍ പൊലീസിന്‍റെ സഹായം തേടാം. ഇതിനായി പൊലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂ ടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. കോവിഡിനും മറ്റ് അസുഖങ്ങൾക്കും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും.
വിഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് മുഖേന യാത്ര ചെയ്യാം. അടച്ചുപൂട്ടല്‍ സമയത്ത് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.