Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ്ങിനിടെ...

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെ; നടപടിയെടുക്കും -ഡി.ജി.പി

text_fields
bookmark_border
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെ; നടപടിയെടുക്കും -ഡി.ജി.പി
cancel
camera_alt

ഫോട്ടോ: പി.ബി ബിജു 

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ് റ​ദ്ദാക്കുമെന്ന​ മോ​ട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. ബ്ലൂടൂത്തി‍ൻെറ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം. നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്​ സംസാരിക്കുന്നത്​ അപകടങ്ങൾക്ക്​ കാരണമാവുന്നുവെന്നതിനാലാണ്​ നടപടി.

ഇതിനെതിരെ മോ​ട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇത്​ നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക്​ സിസ്​റ്റത്തിലേക്ക്​ ഫോൺ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാൽ, വാഹനം ഓടിക്കു​േമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driving licenceBluetoothdrivingBluetooth while drivingBluetooth Calling
News Summary - Calling using Bluetooth while driving is a crime and will take action
Next Story