ഇനി പൊലീസ് യൂനിഫോമിലും കാമറ
text_fieldsതിരുവനന്തപുരം: ക്രമസമാധാനപാലനത്തിനും പേട്രാളിങ് വേളയിലും നിരീക്ഷണവും അനുബന്ധപ്രവർത്തനങ്ങളും ശക്തമാക്കാൻ യൂനിഫോമിൽ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകളുമായി കേരള പൊലീസ്. പൈലറ്റ് അടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പൊലീസ് ആസ്ഥാനത്ത് തുടക്കമായി. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആധുനികമായ കാമറകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ വർഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്ന് ഡി.ജി.പി പറഞ്ഞു. േബ്രാഡ്കാസ്റ്റിങ് സംവിധാനമുള്ള കാമറകളാണ് പുതിയ പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ േബ്രാഡ്കാസ്റ്റിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഈ കാമറകൾ നിർമിച്ച് നൽകിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിെൻറ ഒരു സവിശേഷത. 4ജി സിം ഉപയോഗിച്ച് കാമറ ദൃശ്യങ്ങളും ശബ്ദവും ജി.എസ്.എം സംവിധാനം വഴി കൺേട്രാൾ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയക്കാം.
ക്രമസമാധാനപാലനവേളയിൽ ജില്ല പൊലീസ് മേധാവി, റേഞ്ച് ഐ.ജി, എ.ഡി.ജി.പി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഈ ദൃശ്യങ്ങൾ കാണാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സാധിക്കും. പുഷ് ടു ടാക് (പി.ടി.ടി) സംവിധാനം വഴി സീനിയർ ഓഫിസർക്ക് കാമറ ഘടിപ്പിച്ച പൊലീസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാവും. കാമറ സംവിധാനം ചേർന്ന ഒരു ഗ്രൂപ്പിനുള്ളിൽ അംഗങ്ങൾക്ക് പരസ്പരം സംസാരിക്കാനും കഴിയും.
ഇവയ്ക്കു പുറമേ, 64 ജി.ബി മെമ്മറിയുള്ള കാമറകളിൽ ഓഡിയോ വിഡിയോ റെക്കോഡിങ് സൗകര്യമുൾപ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കൺേട്രാൾ റൂമിൽ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയുമെന്നും ഡി.ജി.പി അറിയിച്ചു. എ.ഡി.ജി.പി ആനന്ദകൃഷ്ണൻ, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, എ.ഐ.ജി വി. ഗോപാൽകൃഷ്ണൻ, എ.എ.ഐ.ജി ഹരിശങ്കർ, കൺേട്രാൾ റൂം എ.സി ബി. സുരേഷ് കുമാർ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.