ബസുകളിൽ 28നു മുമ്പ് കാമറ സ്ഥാപിക്കാൻ കഴിയില്ല; നിർബന്ധിച്ചാൽ ഓട്ടം നിർത്തും -ഉടമകൾ
text_fieldsപാലക്കാട്: ഫെബ്രുവരി 28നു മുമ്പ് കാമറകൾ ഘടിപ്പിച്ചാൽ മാത്രമേ സ്വകാര്യ ബസുകൾ സർവിസ് നടത്താൻ പാടുള്ളൂ എന്ന ഗതാഗത മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം. സ്വകാര്യ ബസുകളുടെ നികുതി അടച്ചത് ഫെബ്രുവരി 15നാണ്. കാമറക്കുവേണ്ടി ഉടൻ പണം ചെലവാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല.
കാമറകൾ ഘടിപ്പിക്കാൻ റോഡ് സേഫ്റ്റി ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്നും കാമറകൾ ഘടിപ്പിക്കുന്നത് അതത് വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്കൊപ്പമാക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റെല്ലാ സംഘടനകളെയും സഹകരിപ്പിച്ച് മാർച്ച് ഒന്നിനുശേഷം ബസുകൾ ഓട്ടം നിർത്തുമെന്ന് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എൻ. വിദ്യാധരൻ, കെ.എം. സലീം, ട്രഷറർ വി.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.