ക്യാമ്പ് ഫോേളാവേഴ്സ് നിയമനം പി.എസ്.സിക്ക്
text_fieldsകൊച്ചി: പൊലീസിലെ ക്യാമ്പ് േഫാളോവേഴ്സിെൻറ നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചതായി സർക്കാർ ഹൈകോടതിയിൽ. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി യൂനിറ്റ് തലവന്മാർ നിയമനം നടത്തുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാക്കുന്നതിെൻറ ഭാഗമായാണ് പി.എസ്.സിക്ക് വിടുന്നത്. ഇതിന് ചട്ടങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
ക്യാമ്പ് ഫോളോവേഴ്സ് നേരിടുന്ന ചൂഷണവും ഒൗദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച് ജില്ല ജഡ്ജിയുടെ അന്വേഷണമടക്കം ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.ജില്ല, ബറ്റാലിയൻ, റേഞ്ച് പൊലീസ് ക്യാമ്പുകൾക്ക് പുറമെ മുതിർന്ന ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഒാഫിസുകളിലും കുക്ക്, ദോബി, സ്വീപ്പർ, സാനിട്ടറി വർക്കർ, വാട്ടർ കാരിയർമാർ തുടങ്ങിയ വിവിധ തസ്തികകളിൽ ക്യാമ്പ് ഫോളോവേഴ്സിനെ നിയമിക്കാറുണ്ട്. സംസ്ഥാനത്ത് ഇങ്ങനെ 1231 പേർ ജോലി ചെയ്യുന്നു. ഇതിൽ 29 പേർ മാത്രമാണ് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഒാഫിസിലുള്ളത്.
ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് ജോലിക്ക് ഇവരെ നിയമിക്കാറില്ല. മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഇവരാരും പരാതിപ്പെട്ടിട്ടുമില്ല. എട്ട് മണിക്കൂറായി ഇവരുടെ ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ പല സ്ഥലങ്ങളിൽ നിയമിക്കുേമ്പാൾ ആ ക്യാമ്പുകളിലേക്ക് ഇവരുടെ സേവനവും വിട്ടുനൽകാറുണ്ട്. ക്യാമ്പ് ഫോളോവേഴ്സിെൻറ ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇപ്പോൾ ക്യാമ്പ് ഫോേളാവേഴ്സിെൻറ 355 ഒഴിവ് നിലവിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ദിവസ വേതനക്കാരെയും നിയമിക്കാറുണ്ട്. ഡ്രൈവർമാർ ക്യാമ്പ് ഫോളോവേഴ്സല്ലെന്നും ടെക്നിക്കൽ വിഭാഗത്തിൽ വരുന്ന ഇവരുടെ നിയമനം പ്രത്യേക രീതിയിലാണ് നടത്തുന്നതെന്നും സർക്കാർ അറിയിച്ചു.
ക്രിമിനൽ പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് സർക്കാർ
കൊച്ചി: ക്രിമിനൽ സ്വഭാവം കാട്ടുന്ന പൊലീസ് ഒാഫിസർമാരെ സംരക്ഷിക്കില്ലെന്ന് സർക്കാർ. പൊലീസ് നടത്തുന്ന അതിക്രമങ്ങൾ പൊറുക്കില്ല. ക്രമസമാധാനക്കാര്യത്തിൽ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. പൊലീസിലെ അഴിമതിയും ഏറ്റവും കുറഞ്ഞ സ്ഥലമാണിത്. സർക്കാർ നിർദേശപ്രകാരം കേരള പൊലീസിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ മാനവശേഷി ഒാഡിറ്റിങ് നടക്കുന്നുണ്ട്.
ജോലിഭാരം മൂലം സേനയിൽ ആത്മഹത്യ കൂടുെന്നന്ന ആരോപണം ശരിയല്ല. വിവിധ ആരോപണങ്ങൾ സേനയുടെ മനോവീര്യം കെടുത്താനുള്ള നടപടികളാണ്. സേനാംഗങ്ങളുെട പരാതി പരിഹരിക്കാൻ മതിയായ സംവിധാനങ്ങളുണ്ട്.എ.ഡി.ജി.പിയുടെ മകളുടെ മർദനമേറ്റതായി പരാതിപ്പെട്ട ഗവാസ്കർ ഡ്രൈവർ ഹവിൽദാർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ളയാളാണ്. ക്യാമ്പ് ഫോളോവറല്ല. ഗവാസ്കറെ മർദിെച്ചന്നും ഗവാസ്കർ മർദിെച്ചന്നുമുള്ള കേസുകൾ അന്വേഷണത്തിലാണെന്നും സർക്കാർ വ്യക്തമാക്കി. ക്യാമ്പ് േഫാളോവേഴ്സുമായി ബന്ധപ്പെട്ട ഹരജിയിലാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.