കാമ്പസ് േപ്ലസ്മെന്റ്; തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് 53 ലക്ഷം വാർഷിക ശമ്പളം
text_fieldsതൃശൂർ: കേരളത്തിലെ എൻജിനീയറിങ് കോളജുകളിലെ കാമ്പസ് േപ്ലസ്മെന്റിൽ ഏറ്റവും കൂടുതൽ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചത് തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്ക്. അവസാനവർഷ വിദ്യാർഥി വി.പി. കൃഷ്ണാനന്ദിനാണ് 53 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ അമേരിക്കൻ കമ്പനിയിൽ േബ്ലാക്ക് ചെയിൻ, ഡബ്ല്യൂ ബി 3 മേഖലയിൽ നിയമനം ലഭിച്ചതെന്ന് കോളജ് അധികൃതർ അറിയിച്ചു.
ഏറ്റവും ഉയർന്ന വാർഷിക ശമ്പളത്തിൽ ജോലി നേടിയതിന് പുറമെ കൂടുതൽ േപ്ലസ്മെന്റ് ഓഫറുകൾ ലഭിച്ചതിലും കൂടുതൽ വിദ്യാർഥികൾക്ക് ജോലി ലഭിച്ച ചരിത്രനേട്ടത്തിലുമാണ് സ്ഥാപനം. ഈ വർഷം 700ൽ അധികം േപ്ലസ്മെന്റ് ഓഫറുകളും യോഗ്യരായ വിദ്യാർഥികളിൽ 82 ശതമാനത്തോളം പേർക്ക് കോളജിന്റെ േപ്ലസ്മെന്റ് സെൽ വഴി ജോലിയും ലഭിച്ചു. ടി.സി.എസ്, ഇൻഫോസിസ്, ഐ.ബി.എം, കോഗ്നിസന്റ്, സെയ്ന്റ് ഗോബെയ്ൻ, എൽ.ആൻഡ് ടി, എം.ആർ.എഫ്, റിലയൻസ്, വോഡഫോൺ, ആക്സച്വർ, ജെ.എസ്.ഡബ്ല്യൂ, ഡെലോറൈറ്റ്, ഐ.ബി.എസ്, ഒറാക്ൾ, ഇവൈ, മഹീന്ദ്ര തുടങ്ങിയ 80ഓളം കമ്പനികൾ കാമ്പസ് റിക്രൂട്ട്മെന്റ് വഴി കുട്ടികൾക്ക് ജോലി ലഭിച്ചു.
പൂർവവിദ്യാർഥികളുടെ സഹായത്തോടെ ഗൾഫ് മേഖലയിലേക്ക് ഓവർസീസ് റിക്രൂട്ട്മെന്റും േപ്ലസ്മെന്റും േപ്ലസ്മെന്റ് സെൽ വഴി നടത്തിവരുന്നുണ്ട്. കോളജിലെ സമർഥരായ വിദ്യാർഥികൾക്ക് മൂന്നാം വർഷം മുതൽ ഇന്റേൺഷിപ് കം േപ്ലസ്മെന്റ് വഴി ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ലഭിക്കുകയും അതിലൂടെ പഠനകാലത്തുതന്നെ സേവനമേഖല തെരഞ്ഞടുത്ത് സാങ്കേതികമികവ് നേടാനും കോഴ്സ് തീരുന്ന ഉടൻ നേരിട്ട് ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്.
പ്ലേസ്മെന്റ് ഓഫിസർ ഡോ. ബോബി കെ. ജോർജ്, അഡീഷനൽ േപ്ലസ്മെന്റ് ഓഫിസർ പ്രഫ. അൻവർ സാദിഖ്, അധ്യാപകർ, േപ്ലസ്മെന്റ് വളന്റിയർമാർ എന്നിവരടങ്ങുന്ന 'ജി.ഇ.സി.ടി- േപ്ലസ്മെന്റ് സെൽ' ഒന്നാം വർഷം മുതൽ വിദ്യാർഥികൾക്ക് കൊടുക്കുന്ന പരിശീലനമാണ് േപ്ലസ്മെന്റെിൽ മികച്ച നേട്ടം ലഭിക്കാൻ കാരണമായതെന്ന് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് അറിയിച്ചു. 2023ലേക്കുള്ള കാമ്പസ് റിക്രൂട്ട്മെന്റ് ജൂലൈ ഒന്നാം വാരം മുതൽ ഓൺലൈൻ കം ഓഫ്ലൈൻ മോഡിൽ ആരംഭിക്കാൻ ഒരുക്കം പൂർത്തിയായതായി േപ്ലസ്മെന്റ് ഓഫിസർ ഡോ. ബോബി കെ. ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.