എം.എൽ.എയുടെ കൈയിൽ തോക്കുണ്ടെങ്കിൽ വെടിവെക്കാനാകുമോ; നിയമസഭ കയ്യാങ്കളിയിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
text_fieldsന്യൂഡൽഹി: നിയമസഭയാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ് ഒരു എം.എൽ.എക്ക് സഭയിൽ തോെക്കടുക്കാൻ കഴിയുമോ എന്ന് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി. എന്ത് പൊതുതാൽപര്യത്തിെൻറ പേരിലാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടക്കം സി.പി.എം നേതാക്കൾ നടത്തിയ നിയമസഭ അക്രമത്തിലെ പ്രോസിക്യൂഷൻ നടപടി പിൻവലിക്കുന്നതെന്നും കോടതി ചോദിച്ചു. കേസ് പിൻവലിക്കാനുള്ള കേരള സർക്കാറിെൻറയും സി.പി.എം നേതാക്കളുടെയും ഹരജിയും അതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസ്സഹരജിയും സുപ്രീംകോടതി വിധി പറയാൻ മാറ്റി.
നിയമസഭ പൊതുസ്വത്താെണന്നും അതിെൻറ സൂക്ഷിപ്പുകാരൻ സർക്കാറാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രതികൾ ഉന്നയിക്കേണ്ട വാദങ്ങൾ സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത് എന്തു കൊണ്ടാണ്?. വിദ്യാർഥി, തൊഴിൽ സമരങ്ങളിൽ പെങ്കടുത്തവരെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടേക്കാമെങ്കിലും ഇത് അതു പോലെയല്ല. നിയമസഭയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഒരു എം.എൽ.എ റിേവാൾവർ എടുത്താലും സഭ എല്ലാറ്റിനും മുകളിലാണെന്ന് കരുതാനാകില്ല-കോടതി വ്യക്തമാക്കി.
ഇരുവിഭാഗവും തമ്മിലുള്ള ബഹളമാണ് നിയമസഭയിൽ നടന്നതെന്നും അന്നത്തെ ഭരണകക്ഷിക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ വാദിച്ചു. ഇടതുപക്ഷത്തെ വനിതാ അംഗം ഭരണകക്ഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ ഇരുകക്ഷികളും തമ്മിൽ വാശിയുടെ അന്തരീക്ഷമുണ്ടാകാറുണ്ടെന്നും എന്നാൽ കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് അത് ന്യായീകരണമാകുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
ജനഹിതത്തിന് അനുസരിച്ചാണ് പാർലമെൻറിലെ പ്രത്യേക അവകാശങ്ങൾ ഉപയോഗിക്കേണ്ടത് എന്ന് രമേശ് ചെന്നിത്തലക്ക് വേണ്ടി ഹാജരായ മഹേഷ് ജത്മലാനി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.