മൊബൈൽ ഫോൺ അന്വേഷണത്തിന് വഴിതെളിക്കുമോ?, നോട്ടുപുസ്തകത്തില്‍ ദുരൂഹതയുണര്‍ത്തുന്ന കുറിപ്പുകളാണുള്ളത്...
text_fieldsകോഴിക്കോട് :എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായുളള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഇതിൽ നിർണായകമാകുന്നത് പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിനു സമീപത്തുനിന്നും ലഭിച്ച മൊബൈൽ ഫോണാണ്. മൊബൈല്‍ഫോണില്‍ പല സന്ദേശങ്ങളും മായ്ച്ചുകളഞ്ഞനിലയിലാണ്. ഇതെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ഒരുകുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട,പേഴ്‌സ്,ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ലഭിച്ചത്.
ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകത്തില്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്ന കുറിപ്പുകളാണുള്ളത്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ചിറയിന്‍കീഴ്, കഴക്കൂട്ടം, കന്യാകുമാരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലപ്പേരുകളും എഴുതിയിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളില്‍ പലതും അവ്യക്തമാണ്. പല ആകൃതിയിലും വലിപ്പത്തിലും `എസ്' എന്ന ഇംഗ്ലീഷ് അക്ഷരം നോട്ടുപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ഇതിനിടെ, ട്രെയിൻ ആക്രമണത്തെ കുറിച്ച് അന്വേഷണിക്കാൻ പ്രത്യേക സംഘം രൂപവൽകരിക്കുമെന്ന് ഡി.ജി.പി. അനിൽ കാന്ത്. പ്രതിയെ കുറിച്ച് കൃത്യമായി സൂചന ലഭിച്ചതായും ഡി.ജി.പി പറഞ്ഞു. ഇതിനിടെ, പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കുകയാണ്. ഉടൻ ചിത്രം പുറത്ത് വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.