പി. ഹണ്ട് ഊർജിതമാക്കാൻ പൊലീസിന് കനേഡിയൻ സഹായം
text_fieldsകൊച്ചി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കൈയോടെ പൊക്കാൻ കേരള പൊലീസിന് ഇനി കനേഡിയൻ സഹായം.ഓപറേഷൻ പി. ഹണ്ട് ഊർജിതമാക്കാൻ കനേഡിയൻ പ്രമുഖ സോഫ്‌റ്റ്വെയറായ മാഗ്നെറ്റ് ഫോറൻസിക്കിന്റെ സഹായം കേരള പൊലീസിന് ലഭിച്ചു. ഓപറേഷൻ പി ഹണ്ടിന് നേരത്തേ ഇന്റർപോളിന്റെ സഹായം ലഭിച്ചിരുന്നു.
ഇതുവഴിയാണ് മാഗ്നെറ്റ് ഫോറൻസിക്കുമായി സഹകരണത്തിലെത്തുന്നത്. മാഗ്‌നെറ്റ് കമ്പനി അവരുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് ഇന്ത്യയിൽ ഒരു സേനയുമായി സഹകരിക്കുന്നത്.ലോകത്തെ മിക്ക കുറ്റാന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന മാഗ്നെറ്റ് ആക്സിയം, മാഗ്നെറ്റ് റൈഡർ എന്നീ ഫോറൻസിക് സോഫ്‌റ്റ്വെയർ ടൂളുകൾ കേരള പൊലീസിന് സൗജന്യമായി ഉപയോഗിക്കാം.
ഒരുവർഷത്തേക്കാണ് ഈ സേവനം ലഭിക്കുക.സോഫ്റ്റ്‌വെയർ ലൈസൻസുകൾ മാഗ്നെറ്റ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ഡാനി ബോൾഡക് കൊക്കൂൺ വേദിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.