വീട്ടില്‍ വിവാഹനിശ്ചയം, അമൃത ജോലിത്തിരക്കില്‍
text_fieldsമലപ്പുറം: കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ നിശ്ചയ ചടങ്ങ് പുരോഗമിക്കുമ്പോള്‍ ബാങ്കില്‍ ഇടപാടുകാര്‍ക്ക് പഴയനോട്ടുകള്‍ മാറ്റി നല്‍കുന്ന തിരക്കിലായിരുന്നു അമൃത. ഞായറാഴ്ചയാണ് നിശ്ചയപ്പന്തലില്‍നിന്ന് ജോലി സ്ഥലത്തേക്ക് വണ്ടികയറിയത്. കനറ ബാങ്ക് മലപ്പുറം കോട്ടപ്പടി ശാഖയിലെ പ്രബേഷനറി ഓഫിസറാണ്, കോഴിക്കോട് ട്രാഫിക് എസ്.ഐ ദിനേഷ് കുമാറിന്‍െറയും രാജശ്രീയുടെയും മകള്‍ അമൃത.
1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ ഞായറാഴ്ചയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം കണക്കിലെടുത്താണ് അമൃത ഞായറാഴ്ച ബാങ്കിലത്തെിയത്. രണ്ടാം ശനിയും ഞായറും ഒരുമിച്ചുവന്നത് പരിഗണിച്ചാണ് കോഴിക്കോട് സ്വദേശി രാഗേഷുമായി അമൃതയുടെ വിവാഹനിശ്ചയം നവംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍, നോട്ടുകള്‍ റദ്ദാക്കിയ പ്രഖ്യാപനം തിരിച്ചടിയായി.
വിവാഹം പോലുള്ള അനിവാര്യതകളുള്ളവര്‍ക്ക് ഇളവുണ്ടായിരുന്നെങ്കിലും സ്വയം സന്നദ്ധയായി ജോലിക്കത്തെുകയായിരുന്നു അമൃതയെന്ന് ബാങ്ക് ബ്രാഞ്ച് മാനേജര്‍ എസ്.കെ. സുധീര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ ജോലി വിശ്രമമൊട്ടുമില്ലാതെ തുടരുകയാണ് അമൃതയടക്കമുള്ള ബാങ്ക് ജീവനക്കാര്‍.
നിശ്ചയനാളിലും ജോലിക്ക് ഹാജരായ അമൃതയെ മലപ്പുറം ജില്ല കലക്ടര്‍ എ. ഷൈനമോള്‍ ഫോണില്‍ അഭിനന്ദനമറിയിച്ചു. കനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നേരിട്ടത്തെി ആശംസ കൈമാറി. നോട്ട് പ്രതിസന്ധി മൂലം വിവാഹം തന്നെ മുടങ്ങിയ സംഭവങ്ങളും കഴിഞ്ഞ ദിവസം മലപ്പുറത്തുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.