ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചത് റദ്ദാക്കൽ: സർക്കാറിന്‍റെ അപ്പീലിൽ ഹൈകോടതിയുടെ നോട്ടീസ്
text_fieldsകൊച്ചി: കോവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ചത് റദ്ദാക്കിയതിെനതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയിൽ എതിർ കക്ഷികൾക്ക് ഹൈകോടതി നോട്ടീസ്. 1700 രൂപ വരെയുണ്ടായിരുന്ന നിരക്ക് 500 രൂപയാക്കിയ ഉത്തരവ് ചോദ്യംചെയ്ത് ലാബ് ഉടമകൾ നൽകിയ ഹരജിയിൽ ഒക്ടോബർ നാലിന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് അപ്പീൽ.
ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അപ്പീൽ ഹരജിയിൽ സ്വകാര്യ ലാബുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായത്. ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ നിലനിൽക്കുമോയെന്ന് ഹരജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ, നിരക്ക് നിശ്ചയിക്കാൻ സർക്കാറിന് അധികാരമില്ലെന്നതടക്കം സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണങ്ങളെയാണ് അപ്പീലിൽ ചോദ്യം ചെയ്തിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.