അർബുദ രോഗിയായ വൃദ്ധ മാതാവ് ചികിത്സക്ക് കനിവുതേടുന്നു
text_fieldsകല്ലമ്പലം: നിർധനയും അർബുദരോഗിയുമായ വൃദ്ധമാതാവ് ചികിത്സക്കായി കനിവുതേടുന്നു. കല്ലമ്പലം മാവിൻമൂട് പുതുവൽവിള വീട്ടിൽ ശ്രീമതിയാണ് (75) കഴിഞ്ഞ ഒരുവർഷമായി രോഗബാധിതയായി ദുരിതം പേറുന്നത്. അർബുദ രോഗികൾക്ക് സർക്കാറിെൻറ ചികിത്സാ പദ്ധതികളൊക്കെയുണ്ടെങ്കിലും യാതൊരു സഹായവും ലഭ്യമായില്ലെന്ന് ഇവരുടെ ഏകമകൾ തങ്കമണി പറയുന്നു.
വർക്കലയിലെ ഒരു സ്വകാര്യ ട്രസ്റ്റ് കുറച്ചുനാൾ ഇവരുടെ ചികിത്സ നടത്തിയിരുന്നു. ആർ.സി.സിയിൽ ചികിത്സ ലഭിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റാത്തവണ്ണം അവശതയിലാണിവർ. മാതാവിനെ പരിചരിക്കാൻ ആളില്ലാത്തതിനാൽ മകൾ തങ്കമണിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ആഴ്ചയിൽ 2000 രൂപയോളം മരുന്നിന് വേണം. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കൊടുക്കുന്നത്.
പ്രായാധിക്യം മൂലം ഓപറേഷന് കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടുകാരും ചില സാമൂഹിക സംഘടനകളും ചില്ലറ സഹായങ്ങൾ ചെയ്തതൊഴിച്ചാൽ മറ്റ് സഹായങ്ങളൊന്നുമില്ലാതെ നിത്യച്ചെലവിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുകയാണ് ഈ വൃദ്ധ മാതാവും മകളും. നാട്ടുകാരുടെ നിർദേശാനുസരണം വടശ്ശേരിക്കോണം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 076901000018655 നമ്പരിൽ മകൾ തങ്കമണിയുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC:IOBA0000 769. ഫോൺ: 9633953764
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.