മൃഗങ്ങൾക്കായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsകോട്ടയം: മനുഷ്യർക്കുപിന്നാലെ ഭീതിപടർത്തി സംസ്ഥാനത്തെ വളർത്തുമൃഗങ്ങളിലും അർബുദം വ്യാപകമാകുന്നു. ഇേതതുടർന്ന് മൃഗങ്ങൾക്കായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മനുഷ്യർ അടുത്തിടപഴകുന്ന മൃഗങ്ങളിലെ രോഗബാധ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സംശയത്തെത്തുടർന്നാണ് ഗവേഷണപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മൃഗങ്ങൾക്കായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നത്.
മൃഗങ്ങൾക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാനും ഇതിലൂടെ സൗകര്യമൊരുക്കും. മൃഗങ്ങളിലും രോഗം വർധിക്കുെന്നന്ന പരാതികളെത്തുടർന്ന് മൃഗസംരക്ഷണവകുപ്പ് ഇത് നിരീക്ഷിച്ചുവരുകയായിരുന്നു. നായ്ക്കളിലാണ് ഏറ്റവും കൂടുതൽ രോഗം കെണ്ടത്തിയത്. മനുഷ്യർ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഭൂരിഭാഗം വളർത്തുനായ്ക്കൾക്കും നൽകുന്നതെന്നതിനാൽ ഇതാകാം രോഗം വ്യാപിക്കാൻ കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പിെൻറ വിലയിരുത്തൽ. പശു, ആട് എന്നിവക്കും രോഗം കെണ്ടത്തുന്നുണ്ട്. രോഗം ബാധിച്ച കന്നുകാലികളുെട പാൽ ഉപയോഗിക്കുന്നത് എതെങ്കിലും തരത്തിൽ മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇൗ സാഹചര്യത്തിലാണ് ചികിത്സക്കൊപ്പം ഗവേഷണങ്ങളും ലക്ഷ്യമിട്ട് ഒാേങ്കാളജി യൂനിറ്റ് തുറക്കുന്നത്. മൃഗസംരക്ഷണ വകുപ്പിനുകീഴിൽ പാലോട് ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനോടുചേർന്ന് തുറക്കുന്ന ക്ലനിക്കിെൻറ ഉദ്ഘാടം അടുത്തദിവസം മന്ത്രി കെ. രാജു നിർവഹിക്കും. ഇവിടെ രോഗം കെണ്ടത്താൻ ആധുനിക സംവിധാനങ്ങൾ ഒരുക്കും. രോഗം കണ്ടെത്തുന്ന ഭാഗങ്ങൾ ഒാപറേഷൻ നടത്തി എടുത്തുമാറ്റാനും കീമോ ചെയ്യാനുമുള്ള സൗകര്യങ്ങളുമുണ്ടാകും. സംസ്ഥാനത്തെ വിവിധ മൃഗാശുപത്രികളിൽനിന്ന് സംശയമുള്ള സാമ്പിളുകൾ ഇവിടെയെത്തിച്ച് പരിശോധിക്കാനും കഴിയും.
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ അർബുദബാധിത മൃഗങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് ഒാേങ്കാളജി ക്ലിനിക്ക് തുറക്കുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി ‘മാധ്യമ’ത്തോട് പറഞ്ഞു. ഗവേഷണത്തിന് മുൻതൂക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഒരുവർഷത്തിനിടെ അർബുദം ബാധിച്ച മൃഗങ്ങളുെട എണ്ണം ഇരട്ടിയായതായാണ് കണക്ക്. അർബുദചികിത്സക്ക് മാത്രമായി സംവിധാനം ഒരുങ്ങുന്നതോെട കൂടുതൽ സാമ്പിളുകൾ ലഭിക്കും. ഇതിലൂടെ രോഗം വ്യാപകമാകുന്നതിെൻറ കാരണം കണ്ടെത്താനും പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മൃഗങ്ങളിലെ അർബുദം കണ്ടെത്താൻ മാർഗമില്ല. നേരേത്ത കണ്ടെത്താൻ സൗകര്യമില്ലാത്തതിനാൽ തങ്ങൾ വളർത്തിയ നായ്ക്കൾ ചത്തതായും ഇതിന് പരിഹാരം കാണാൻ നടപടി വേണമെന്നുമാവശ്യെപ്പട്ട് ചിലർ മൃഗസംരക്ഷണവകുപ്പിന് പരാതിയും നൽകിയിരുന്നു.
അടുത്തഘട്ടമായി സംസ്ഥാനത്തെ വിവിധ മൃഗാശുപത്രികളിൽ ജോലിചെയ്യുന്നതടക്കം പേതാളജിയിൽ ഉന്നതബിരുദം നേടിയ ഡോക്ടർമാരെ ഇവിെട വിന്യസിച്ച് പ്രവർത്തനം വിപുലീകരിക്കും. ഭാവിയിൽ ഗവേഷണ കേന്ദ്രമാക്കാനും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.