അർബുദമെന്ന് ആർ.സി.സി, ഇല്ലെന്ന് മെഡിക്കൽ കോളജ്; ആശയക്കുഴപ്പത്തിനൊടുവിൽ ചികിത്സ
text_fieldsഗാന്ധിനഗർ (കോട്ടയം): അർബുദം സ്ഥിരീകരിച്ച തിരുവനന്തപുരം ആർ.സി.സിയിലെ പരിശോധന റിപ്പോർട്ടുമായി ചികിത്സക്കെത്തിയ രോഗിക്ക് അർബുദമില്ലെന്ന് കോട്ടയം മെഡിക്കൽ കോ ളജ് പത്തോളജി ലാബിലെ ബയോപ്സി റിപ്പോർട്ട്. ഇതോടെ ചികിത്സയിൽ ആശയക്കുഴപ്പം. ഒടുവ ിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് കീമോ നൽകാൻ തീരുമാനം.
മണിമല ഇടയിരിക്കപ്പുഴ സ ്വദേശിയായ 50കാരനാണ് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ നടത്തിയ പരിശോധനയിൽ ആമാശയത്തിൽ അർബുദം ബാധിച്ചു തുടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് തുടർചികിത്സ കോട്ടയം മെഡിക്കൽ കോളജിലാക്കാൻ രോഗിയുടെ ബന്ധുക്കൾ തീരുമാനിച്ചു. ഇതനുസരിച്ച് രോഗിയുമായി ബന്ധുക്കൾ കഴിഞ്ഞദിവസം ഓങ്കോളജി യൂനിറ്റ് ചീഫ് ഡോ. സുരേഷ് കുമാറിനെ കണ്ടു. തുടർന്ന് ഇവിടുത്തെ ലാബിൽ പരിശോധിച്ചപ്പോൾ അർബുദമില്ലെന്നായിരുന്നു റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഫലം ലഭിച്ചത്. രണ്ട് ആശുപത്രികളിലെ ഫലം വ്യത്യസ്തമായതോടെ ഡോക്ടർമാർ ആശയക്കുഴപ്പത്തിലായി.
അർബുദമില്ലാത്ത രോഗിക്ക് ചികിത്സ നൽകിയതിെൻറ പേരിൽ ഡോ. സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പോയി ചികിത്സ തുടരാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ബന്ധുക്കൾ തയാറായില്ല. ഇതോടെ ഡോക്ടർ മേലധികാരികളുമായി ചർച്ച ചെയ്ത് ചികിത്സ തുടരാനും മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാനും തീരുമാനിച്ചു. ആർ.സി.സിയിലെ പരിശോധന സാമ്പിൾ വീണ്ടും പരിശോധിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. സർജറി ചെയ്യാനുള്ള ആരോഗ്യസ്ഥിതി രോഗിക്ക് ഇല്ലാത്തതിനാലാണ് കീമോ തെറപ്പി നടത്താനുള്ള തീരുമാനം.
അതേസമയം, തിരുവനന്തപുരം ആർ.സി.സിയിലും കോട്ടയം മെഡിക്കൽ കോളജിലും ഒരു രോഗിക്ക് രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ട് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. രണ്ടു റിപ്പോർട്ട് വന്ന സംഭവത്തിൽ വീഴ്ച വന്നവർക്കെതിെര അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മൂന്നുമാസം മുമ്പ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക്ശേഷം ഇയാൾ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിയത്.
കഴിഞ്ഞദിവസമാണ് അർബുദമില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിൽ മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും രണ്ട് ലാബിനുമെതിരെ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.