Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 9:58 AM IST Updated On
date_range 15 May 2021 9:58 AM ISTഅർബുദത്തെ ആത്മവിശ്വാസത്തോടെ നേരിട്ട നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി
text_fieldsbookmark_border
കോഴിക്കോട്: അർബുദത്തിനോട് നിരന്തരം പോരാടുേമ്പാഴും നിരവധിപേർക്ക് പ്രചോദനമായ 27കാരൻ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്‍ററിൽ ചികിത്സയിലായിരുന്നു നന്ദു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
അർബുദം ശ്വാസകോശത്തെയും പിടിമുറുക്കിയതോടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു അതിജീവനം കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന നന്ദു നിരവധിപേർക്ക് പ്രത്യാശയും ആത്മവിശ്വാസവും പകർന്നുനൽകിയിരുന്നു. രോഗത്തിന്‍റെ ഓരോ ഘട്ടങ്ങളും നന്ദു നിറഞ്ഞ പുഞ്ചിയോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അർബുദ അതിജീവന സന്ദേശങ്ങൾ നന്ദു നിരന്തരം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story