അർബുദ നിർണയവും ചികിത്സയും; ജില്ലകളിൽ ആർ.സി.സി നിലവാരത്തിൽ ചികിത്സാകേന്ദ്രം
text_fieldsതിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെൻറര്‍ നിലവാരത്തിൽ അർബുദ ചികിത്സക്ക് ജില്ലകൾ തോറും ചികിത്സാകേന്ദ്രം കൊണ്ടുവരാൻ തീരുമാനം. സംസ്ഥാനത്ത് അർബുദബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്. 2030വരെ അഞ്ചുവര്‍ഷ ഇടവേളകള്‍ നിശ്ചയിച്ച് അർബുദ നിയന്ത്രണ കര്‍മപദ്ധതിക്ക് സർക്കാർ രൂപം നൽകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ല ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, കൊച്ചി കാന്‍സര്‍ സെൻറര്‍, മലബാര്‍ കാന്‍സര്‍ സെൻറര്‍, ആര്.സി.സി തുടങ്ങിയ ആശുപത്രികളുടെ പ്രവര്‍ത്തനം ഇതുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്.സി.സി, മലബാര്‍ കാന്‍സര്‍ സെൻറര്‍, കൊച്ചി കാന്‍സര്‍ സെൻറര്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പരിശീലനവും നൽകും. കൂടാതെ ന്യായമായ നിരക്കില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കും. മറ്റുള്ളവര്‍ക്കായി യൂനിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നു. ജീവിതശൈലി രോഗ ചികിത്സക്കും നിയന്ത്രണത്തിനും നൽകുന്ന പ്രാധാന്യംപോലെ അർബുദ ചികിത്സാമേഖലക്ക് കൂടുതല്‍ ഊന്നല്‍ നൽകാനാണ് ആലോചന. അതുവഴി മുഴുവന്‍ അർബുദ ചികിത്സാ ആശുപത്രികളെയും ഒരു കുടക്കീഴില് കൊണ്ടുവരും. ഇതിനായി കേരള കാന്‍സര്‍ കെയര്‍ ഗ്രിഡിന് (കെ.സി.സി.ജി) രൂപം നൽകും. തെക്കന്‍ ജില്ലകളില്‍ റീജനല്‍ കാന്‍സര്‍ സെൻററിനെയും വടക്കന്‍ ജില്ലകളില്‍ മലബാര്‍ കാന്‍സര്‍ സെൻററിനെയും മുന്‍നിര്‍ത്തിയാകും പ്രാഥമികഘട്ട ഏകോപനം.
അർബുദ പ്രതിരോധത്തിനും രോഗികള്‍ക്ക് വിദഗ്ധവും ഏകീകൃതവുമായ ചികിത്സ ഉറപ്പാക്കാനുമുള്ള കര്‍മപദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും.
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻറര്‍, കൊല്ലം പ്രാരംഭ കാന്‍സര്‍ നിര്‍ണയകേന്ദ്രം, മലബാര്‍ കാന്‍സര്‍ സെൻറര്‍ എന്നിവ തയാറാക്കിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നയരേഖ തയാറാക്കിയത്. വിദഗ്ധരെ പങ്കെടുപ്പിച്ച് ഇതിനായി ശിൽപശാലകളും ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിരുന്നു. നയരേഖാ രൂപവത്കരണത്തിന് മുന്നോടിയായി ആരോഗ്യവകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രതിവര്‍ഷം 66,000ത്തോളം പുതിയ അർബുദ രോഗികളുണ്ടാകുന്നുവെന്നും ഇത് 2026ഓടെ 96,000 ആകുമെന്നുമാണ് വിലയിരുത്തല്‍. കിഫ്ബി മുഖേന 300 കോടിയോളം രൂപ മുടക്കി മലബാര്‍ കാന്‍സര്‍ സെൻററിനെ ആർ.സി.സി തലത്തിലേക്കുയര്‍ത്തും. 406 കോടി മുതല്‍മുടക്കില്‍ കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെൻററിെൻറ ആദ്യഘട്ട നിര്‍മാണം മേയിൽ തുടങ്ങും. രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
പ്രധാനപ്പെട്ട 10 അർബുദരോഗങ്ങള്‍ക്ക് ചികിത്സാ പ്രോട്ടോകോള്‍ രൂപവത്കരിക്കും. ചികിത്സാ കേന്ദ്രങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കും. ജനറിക് മരുന്നുകള്‍ ഉപയോഗിച്ച് കീമോതെറപ്പിയുടെ ചെലവും കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.