റാങ്ക് ലിസ്റ്റ് റദ്ദായി; യുവാവ് ജീവനൊടുക്കി
text_fields
വെള്ളറട (തിരുവനന്തപുരം): ജോലി ലഭിക്കാത്തതിെൻറ മനോവിഷമത്തിൽ, എക്സൈസ് റാങ്ക് ലിസ്റ്റിലെ 77ാം റാങ്കുകാരൻ ആത്മഹത്യ ചെയ്തു. കാരക്കോണം നിലമാംമൂട് പൂർണവിളാകത്ത് പുത്തന്‍വീട്ടില്‍ അനു (27) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4.30ന് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജോലി ലഭിക്കാത്തതിെൻറ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. അനുവിെൻറ മരണത്തിന് പിന്നാലെ പ്രദേശത്തും പിന്നീട് തിരുവനന്തപുരത്തും വ്യാപക പ്രതിഷേധം അരങ്ങേറി.
എക്സൈസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയതിന് പ്രദേശത്തെ ക്ലബ് അനുവിനെ ആദരിച്ചിരുന്നു. അനു എക്സൈസ് യൂനിേഫാം അണിഞ്ഞുനില്‍ക്കുന്ന പോസ്റ്ററുകള്‍ വരെ പുറത്തിറക്കിയിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റിെൻറ കാലാവധി അടുത്തിടെ അവസാനിച്ചതോടെ അനു മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 'കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തുചെയ്യണമെന്നറിയില്ല. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ. സോറി' -അനുവിെൻറ മുറിയിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. സുകുമാരൻ നായർ-ദേവകി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനു. സഹോദരൻ: മനു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുംപോകുംവഴി ബി.െജ.പി-യുവമോർച്ച പ്രവർത്തകർ മൃതദേഹവുമായി ക്ലിഫ് ഹൗസ് റോഡിലെത്തി അഞ്ചുമിനിറ്റോളം റോഡ് ഉപരോധിച്ചു.
പൊലീസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. നിലമാമൂട്ടിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം വൈകീട്ട് ഏഴേകാലോടെ സംസ്കരിച്ചു. കോൺഗ്രസ് അടക്കമുള്ള വിവിധ പ്രതിപക്ഷ പാർട്ടികളും തലസ്ഥാനത്ത് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.