സ്ഥാനാർഥി: മാനദണ്ഡം ജയസാധ്യത
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിെൻറ മാനദണ്ഡം ജയസാധ്യതയും പൊതു സ്വീകാര്യതയുമാകണമെന്ന ആവശ്യവുമായി കോൺഗ്രസ് പോഷകസംഘടന നേതാക്കൾ ഹൈകമാൻഡ് പ്രതിനിധികൾക്കുമുന്നിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണെന്ന പരാതിയും അവർ ധരിപ്പിച്ചു. 35ഒാളം പോഷക, അനുഭാവ സംഘടനകളുടെ പ്രതിനിധികളാണ് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, പി. വിശ്വനാഥൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രതിനിധികളായി മത്സരിച്ചവരെല്ലാം നല്ല വിജയമാണ് നേടിയതെന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും അത്തരം ധീരമായ പരീക്ഷണങ്ങൾക്ക് നേതൃത്വം തയാറാകണം. പാർട്ടിയുടെ സാമൂഹികമാധ്യമ ഇടപെടൽ ശക്തമാക്കണം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യുവാക്കളെ ആകർഷിക്കാൻ സഹായകമായ പ്രഖ്യാപനങ്ങൾ വേണം. മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന പരാതിയും അവർ ഉന്നയിച്ചു.
വനിതകൾക്ക് 20 ശതമാനം സീറ്റ് നീക്കിവെക്കണമെന്ന് മഹിള കോൺഗ്രസ് ആവശ്യപ്പെട്ടു. അഴിമതിരഹിത പ്രതിച്ഛായയും ജയസാധ്യതയും പൊതുസ്വീകാര്യതയും സ്ഥാനാർഥിനിർണയത്തിൽ മുഖ്യമാനദണ്ഡമാകണം. കെ.പി.സി.സി മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പാർട്ടിയിലോ പോഷകസംഘടനകളിലോ സജീവമല്ലാത്തവർ സ്ഥാനാർഥികളായത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മണ്ഡലം, ബ്ലോക്ക് പ്രസിഡൻറുമാർ കൂട്ടത്തോടെ മത്സരിച്ചത് സംഘടന ഏകോപനമില്ലായ്മക്ക് കാരണമായെന്നും മഹിള കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കെ.പി.സി.സി ആസ്ഥാനത്ത് പാർട്ടി ഭാരവാഹികളുടെ യോഗങ്ങൾ ചേർന്നതിനു പിന്നാലെയാണ് ഇന്നലെ പോഷകസംഘടന ഭാരവാഹികളുമായി എ.ഐ.സി.സി നേതൃത്വം കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും ചർച്ചകളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.