സ്ഥാനാർഥി ചർച്ച: കോൺഗ്രസിൽ പരസ്യ പ്രതിഷേധം
text_fieldsതിരുവനന്തപുരം: സ്ഥാനാർഥി ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നതോടെ പലയിടത്തും പൊട്ടിത്തെറി. തഴയപ്പെടുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞവരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എതിരാളികളെ പരിഗണിക്കുന്നതിലും ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകുന്നതിലും പലയിടങ്ങളിലും പ്രതിഷേധമുണ്ട്. പാലക്കാട് മുൻ ഡി.സി.സി പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.വി. േഗാപിനാഥ് പരസ്യമായി രംഗത്തെത്തി.
അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുെണ്ടങ്കിലും വഴങ്ങാൻ സാധ്യത കുറവാണ്. ഗോപിനാഥിനെ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ഇടതുമുന്നണി രംഗത്തിറക്കുമെന്നാണ് സൂചന. ഇരുവരും തമ്മിൽ ഏറെക്കാലമായുള്ള ഭിന്നതയാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.
വയനാട്ടിൽ ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടി വിട്ടു. കാലങ്ങളായുള്ള അവഗണനയാണ് അവിടെയും കാര്യങ്ങൾ വഷളാക്കിയത്. കോന്നിയിൽ അടൂർ പ്രകാശിെൻറ നോമിനിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു. പോസ്റ്റർ പതിക്കലിന് പിന്നാലെ ഒരുവിഭാഗം ഹൈകമാൻഡിനെ സമീപിച്ചു.
ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകുന്നതിനെതിരെ ചടയമംഗലം, തിരുവല്ല, കയ്പമംഗലം, േബപ്പൂർ, ചേലക്കര മണ്ഡലങ്ങളിൽ കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങി. സീറ്റ് വെച്ചുമാറ്റ നീക്കത്തിനെതിരെ മൂവാറ്റുപുഴയിലും കോൺഗ്രസ് അണികൾ പ്രതിഷേധത്തിലാണ്.
അണികളുടെ പ്രതിഷേധംമൂലം ഉറപ്പിച്ച പല മണ്ഡലങ്ങളിൽനിന്നും പിന്മാറേണ്ട അവസ്ഥയിലാണ് ഘടകകക്ഷികൾ. പകരം അനുവദിക്കുന്ന മണ്ഡലങ്ങളിലും സമാന സാഹചര്യം ഉടലെടുത്താൽ അണികളെ ശാന്തമാക്കാൻ നേതൃത്വം പാടുപെടും.
അതേസമയം, ഘടകകക്ഷികളുമായി കോൺഗ്രസിെൻറ സീറ്റ് വിഭജനചർച്ച പാതിവഴിയിലാണ്. ബുധനാഴ്ച മുന്നണി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടക്കാനിടയില്ല.
പലവട്ടം ചർച്ച നടത്തിയിട്ടും വിട്ടുവീഴ്ചക്ക് ജോസഫ് പക്ഷം തയാറല്ല. ജോസഫിെൻറ കടുംപിടിത്തം മുന്നണിക്കുതന്നെ തലവേദനയാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.