സ്ഥാനാർഥി നിർണയം; ലീഗിൽ ചർച്ചയോട് ചർച്ച
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിംലീഗ് മണ്ഡലം, ജില്ല കമ്മിറ്റി ഭാരവാഹികളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് ൈഹദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. അതത് മണ്ഡലങ്ങളിലേക്ക് അനുയോജ്യരായ സ്ഥാനാർഥികളെ കമ്മിറ്റികൾ നിർദേശിച്ചു. മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ തിരൂരിലേക്ക് മാറിയേക്കും. തിരൂർ മണ്ഡലം കമ്മിറ്റി ഷംസുദ്ദീെൻറ പേര് നിർദേശിച്ചതായാണ് സൂചന. മണ്ണാർക്കാട് യൂത്ത് ലീഗ് നേതാവ് എം.എ. സമദ് മത്സരിക്കും. പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിതന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത.
സ്ഥാനാർഥികളുടെ പട്ടികയും കമ്മിറ്റികൾ നേതൃത്വത്തിന് കൈമാറി. മണ്ഡലം കമ്മിറ്റികൾ നിർദേശിച്ച പേരുകൾ സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും തുടർന്ന് അനുയോജ്യരായ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ൈഹദരലി തങ്ങൾ പറഞ്ഞു. ലീഗിനുള്ളിലെ ജനാധിപത്യ രീതിയുടെ ഭാഗമായാണ് മണ്ഡലം ഭാരവാഹികളുമായുള്ള ചര്‍ച്ചയെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നല്ല ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.