ഇൻറർവ്യൂ പട്ടികയിൽ ഉൾെപ്പട്ടില്ല; രേഖകൾ കത്തിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം
text_fieldsതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്ഥിരം അധ്യാപക നിയമനത്തിനുള്ള ഇൻറർവ്യൂ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് രേഖകളും പുസ്തകങ്ങളും കത്തിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം. വെള്ളിയാഴ്ച മലയാളം അസി. പ്രഫസർ തസ്തികയിലേക്ക് ഇൻറർവ്യൂ നടക്കുന്ന സമയത്താണ് കോട്ടയം സ്വദേശി കെ.എം. അജി പ്രതിഷേധിച്ചത്.
തെൻറ കൈയിലുണ്ടായിരുന്ന രേഖകളും പുസ്തകങ്ങളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതോടെ സുരക്ഷ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഉദ്യോഗാർഥിയെ പിടിച്ചുമാറ്റി. സർട്ടിഫിക്കറ്റുകളൊന്നും കത്തിയിട്ടില്ല. പൊലീസെത്തിയപ്പോഴേക്കും അജി സർവകലാശാലയിൽനിന്ന് മടങ്ങിയിരുന്നു. അതേസമയം, ഇൻറർവ്യൂവിന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞശേഷമാണ് കെ.എം. അജി ഈ തസ്തികയിലേക്ക് അപേക്ഷിച്ചതെന്നും അതിനാലാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാതെ പോയതെന്നും മലയാള സർവകലാശാല വി.സി ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.